ad
Deshabhimani

ഇന്ധനവില വർധന

പിടിവിട്ട്‌ സാധനവില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 20, 2026, 01:47 AM | 1 min read

സ്വന്തം ലേഖകൻ

കോട്ടയം

പെട്രോൾ, ഡീസൽ വില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടിയതോടെ പിടിവിട്ട്‌ നിത്യോപയോഗ സാധനവില. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. പെട്രോൾ വില കോട്ടയത്ത്‌ 110.21 രൂപയായും ഡീസൽ വില 98.11 രൂപയുമായി ഉയർന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനവാണ്‌ കഴിഞ്ഞദിവസം വരുത്തിയത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി വില കൂട്ടുകയാണ്‌ കേന്ദ്രസർക്കാർ. പാചകവാതകത്തിന്‌ വില കുത്തനെ കൂട്ടിയതോടെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷണവില കൂട്ടിയിരുന്നു. ഏഴ്‌ മാസത്തിനിടെ 1518 രൂപയാണ്‌ വാണിജ്യ സിലിണ്ടറിനുമേൽ എണ്ണക്കന്പനികൾ കൂട്ടിയത്‌. 19 കിലോ വാണിജ്യ സിലിണ്ടറിന്‌ 993 രൂപയും അഞ്ച്‌ കിലോ സിലിണ്ടറിന്‌ 251.50 രൂപയുമാണ്‌ ഒറ്റയടിക്ക് കൂട്ടിയത്‌. ഡീസൽ വിലയിലെ വർധന കാരണം വാഹനങ്ങൾ കടത്തുകൂലി കൂട്ടുന്നതോടെ പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. പച്ചക്കറി വില നിലവിൽ ഉയർന്നുനിൽക്കുകയാണ്‌. തമിഴ്‌നാട്ടിൽനിന്ന്‌ വരവ്‌ കുറഞ്ഞതോടെയാണ്‌ വില കൂടിയത്‌. ഡീസൽ വില വർധനവ്‌ കൂടിയാകുന്നതോടെ വില ഇനിയും ഉയർന്നേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home