മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റം
അധ്യാപകരും ജീവനക്കാരും കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി

ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
കോട്ടയം-
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ അധ്യാപകരും ജീവനക്കാരും കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക, മാനദണ്ഡമനുസരിച്ചുള്ള പൊതുസ്ഥലം മാറ്റം ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് നിയമസഭയിലേക്ക് നടത്തിയ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എഫ്എസ്ഇടിഒയുടെ മാർച്ച്. കോട്ടയത്ത് പ്രകടനവും തുടർന്ന് നടത്തിയ പൊതുയോഗവും കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി രാജേഷ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ എസ് ഷൈൻ നന്ദിയും പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപുതന്നെ ജില്ലയിൽ ഭരണകക്ഷി അനുകൂല സർവീസ് സംഘടനയുടെ കത്തിൻമേൽ നിരവധി ജീവനക്കാരെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയിരുന്നു. തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നത് ഇപ്പോഴും തുടരുകയാണ്.










0 comments