Deshabhimani

ലഹരി കലയോടും കളിക്കളത്തോടും

കലാകായികമേള

എക്​സൈസ്​ ജില്ലാ കലാ–കായികമേളയിൽ വനിതാവിഭാഗം ഡിസ്കസ്​ ത്രോ 
മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Sep 21, 2025, 02:12 AM | 1 min read

കോട്ടയം

കാക്കിക്കുളിലെ കൃത്യനിർവഹണത്തിൽ നിന്ന് കലയുടെയും കായികത്തിന്റെയും ലോകത്തേക്ക്. ലഹരി മാഫിയക്കെതിരെ അക്ഷീണം പോരാടുന്ന കൈകൾ കവിത കുറിച്ചും ചിത്രങ്ങൾ വരച്ചും മൈതാനത്തിറങ്ങിയും കരുത്ത് കാട്ടി. ജോലിയുടെ സമ്മർദം മാറ്റിവച്ച് കലയുടെ സൗന്ദര്യവും കായിക വിനോദത്തിന്റെ ആവേശവും നിറയുന്നതായിരുന്നു എക്​സൈസ്​ വകുപ്പിന്റെ ​ജില്ലാ കലാകായികമേള. ജില്ല പഞ്ചായത്ത്​ പ്രസിഡന്റ്‌​ ഹേമലത പ്രേംസാഗർ ഉദ്​ഘാടനംചെയ്തു. ഡെപ്യൂട്ടി എക്സൈസ്​ കമീഷണർ കെ ആർ അജയ്​ അധ്യക്ഷനായി. എക്​സൈസ്​ സ്റ്റാഫ്​ അസോ. ജില്ല പ്രസിഡന്റ്‌ വി ടി അഭിലാഷ്​, സെക്രട്ടറി നിഫി ജേക്കബ്​, ജില്ല മാനേജർ എൻ വി സന്തോഷ്​ കുമാർ, വിമുക്തി അസി. കമീഷണർ പ്രദീപ്​ എന്നിവർ സംസാരിച്ചു. വിജയിച്ച മത്സരാർഥികൾക്ക്​ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജീവനക്കാരുടെ സൗഹൃദ വടംവലിയും ഉണ്ടായിരുന്നു. ജില്ലയിലെ 300ഓളം എക്​സൈസ്​ ജീവനക്കാർ കലാ– കായികമേളയിൽ പ​ങ്കെടുത്തു. സംസ്ഥാന എക്​സൈസ്​ കലാകായികമേള ഒക്​ടോബർ 17,18,19 തീയതികളിൽ വയനാട്ടിൽ നടക്കും. ജില്ലതലത്തിൽ വിജയിച്ചവർ സംസ്ഥാനതലത്തിൽ മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home