Deshabhimani

ശബരിമല തീർഥാടനം

ഇനി എപ്പോൾ ഒരുങ്ങും

sabari
avatar
ഇക്ബാൽ ഇല്ലത്തുപറമ്പിൽ

Published on Nov 01, 2026, 12:46 AM | 1 min read

കാഞ്ഞിരപ്പള്ളി

ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടനകാലം തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ മുന്നൊരുക്കങ്ങൾ ഇഴയുന്നു. എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ മേജർ ടെൻഡർ നടപടികൾ ഇനിയും ആരംഭിച്ചില്ല. നാളികേരം, ചെണ്ടമേളം, മൈതാനങ്ങൾ, ശൗചാലയങ്ങൾ എന്നിവയുടെ ടെൻഡറാണ്‌ നടക്കാത്തത്. സർക്കാർ വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതാണ്‌ മുന്നൊരുക്കം പാളാൻ കാരണം. വലിയമ്പല വളപ്പിലെ അന്നദാനമണ്ഡപത്തിന്റെ ഭാഗത്തുനിന്നെടുത്ത 200 ലോഡ് മണ്ണ് ദേവസ്വം സ്‌കൂൾ വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശബരിമല നട തുറക്കുന്നതിന്‌ മുന്നോടിയായി ഈ മണ്ണ് നീക്കാൻ തീരുമാനിച്ചെങ്കിലും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച്‌ പണിത അന്നദാനമണ്ഡപം തുറക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ നിർദേശം നൽകിയെങ്കിലും അഗ്നിശമന സേനയുടെ അനുമതി ലഭിച്ചില്ല. സീസണ്‌ മുന്നോടിയായി 200 മേശയും 600 കസേരയും വാങ്ങാൻ നടപടിയായിട്ടുണ്ട്. വലിയമ്പലത്തിന്‌ മുന്നിലെ വലിയതോട്ടിൽ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയുടെ സഹായത്തോടെ ചെളിയും മണലും നീക്കിത്തുടങ്ങിയത്‌ ഇപ്പോഴാണ്‌. ദേവസ്വം സ്‌പെഷ്യൽ കമീഷണർ ആർ ജയകൃഷ്ണൻ കഴിഞ്ഞ ദിവസം എരുമേലി സന്ദർശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എരുമേലി പേട്ടക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇടയ്‌ക്കിടെ മാത്രമാണ്‌ കത്തുന്നത്‌. എരുമേലി ക്ഷേത്രപരിസരത്തെ അറ്റകുറ്റപ്പണികളും ശുചീകരണവും നടത്തിയില്ല. കടകൾ പ്രവർത്തിക്കേണ്ട പ്രദേശത്തിന്റെ ഒരുഭാഗം കാടുമൂടി കിടക്കുന്നു. ചില നടപ്പാതകളുടെ വശങ്ങളും കാടുമൂടിയിട്ടുണ്ട്‌. ഇവിടെ ഇഴജന്തുക്കളെയും ഭയക്കണം. അവലോകന യോഗങ്ങളിൽ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന്‌ വകുപ്പുകൾ പരിശോധിക്കുന്നില്ല. മുൻവർഷങ്ങളിൽ മണ്ഡലകാലത്തിന്‌ മൂന്നുമാസം മുമ്പേ ഒരുക്കങ്ങൾ ആരംഭിക്കുകയും ആഴ്‌ചകൾക്കുമുമ്പേ പൂർത്തിയാക്കുകയും ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

akhilesh yadav

02

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
M A Baby Press Meet

04

print edition തൊഴിലാളികളുടെ വിലപേശൽ ശേഷി കൂട്ടണം: എം എ ബേബി
samyukta kisan morcha

06

print edition പദ്ധതികളുടെ പരാജയം: മോദി മാപ്പ്‌ പറയണം- എസ്‌കെഎം
deshabhimani section

Recommended

Deshabhimani
Home