നെടുംപറമ്പിൽ ഗ്രൂപ്പ് നിക്ഷേപം
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന്

കോട്ടയം
നെടുംപറമ്പിൽ ഗ്രൂപ്പിലെ നിക്ഷേപകരുടെ പണവും ജീവനക്കാരുടെ ശമ്പളകുടിശ്ശികയും ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ജീവനക്കാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അടച്ചുപൂട്ടിയതിനാൽ രണ്ടു വർഷമായി 28,000ലധികം ഉപഭോക്താക്കളും 700 ലധികം ജീവനക്കാരും ആശയക്കുഴപ്പത്തിലാണ്. 152 ശാഖകളുണ്ടായിരുന്നു. കമ്പനി ഉടമകളായ എൻ എം രാജു ജയിലിലായിരുന്നു. ജാമ്യം കിട്ടിയശേഷം അദ്ദേഹം നടത്തിയ ഓൺലൈൻ യോഗത്തിൽ കമ്പനിയുടെ ആസ്‌തികളും ബാധ്യതകളും ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉജ്‌റ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നും നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഉറപ്പുനൽകി. ഇതുവരെ ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചിട്ടില്ല. എം എൻ രാജു സമർപ്പിച്ച ആസ്തി വിവരണത്തിൽ വലിയ അന്തരമുണ്ട്. ഭൂരിഭാഗം വസ്തുക്കളും പ്രമുഖ ബാങ്കുകളിൽ പണയത്തിലാണ്. അതിൽ പലതിന്റെയും ലേല പരസ്യങ്ങൾ പത്രമാധ്യമങ്ങളിൽ വന്നു. സാങ്കേതിക തടസ്സങ്ങൾ കാരണം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് ഉജ്‌റ അദാനി ഗ്രൂപ്പ് അറിയിച്ചത്. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകും. വാർത്താസമ്മേളനത്തിൽ കന്പനി ജനറൽ മാനേജർ അബ്രഹാം ഫലിപ്പ്, കെ എം മാത്യു, കോശി വർഗീസ്, ശ്രീകുമാർ പിള്ള, മാത്യൂസ് കക്കൂരാൻ എന്നിവർ പങ്കെടുത്തു.










0 comments