ad
Deshabhimani

സ്‌പെഷ്യൽ കെയർ സെന്ററുകൾക്ക്‌ ഉപകരണങ്ങൾ നൽകി

special care center

വൈപ്പിൻ ബിആർസിയിൽ നടന്ന ഉപകരണ വിതരണച്ചടങ്ങ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി ഉദ്‌ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Jun 07, 2026, 03:02 AM | 1 min read

വൈപ്പിൻ


വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും സ്പെഷ്യൽ കെയർ സെന്ററുകൾക്കും വൈപ്പിൻ ബിആർസി ഉപകരണങ്ങൾ വിതരണം ചെയ്‌തു.


എടവനക്കാട്‌ ബിആർസി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്‌തു. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ സിഇഒ ജയേഷ് വി നായർ പദ്ധതി വിശദീകരിച്ചു. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ എം ജോസഫ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.


സ്പെഷ്യൽ കെയർ സെന്ററുകളിൽ ആക്ടിവിറ്റി റൂമുകൾ സജ്ജീകരിക്കാനും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുമായി ലേക്‌ഷോർ ഹോസ്പിറ്റൽ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഒന്പതുലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ സാജിത്ത് അധ്യക്ഷനായി. മരിയ റോസ്മി, ഹാരിദ ബൈജു, പി പി പ്രബിൻ, ഷീല സുരേഷ് ബാബു, എം എസ്‌ മായ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home