ad
Deshabhimani

യുവജന പടയണി

ഡിവൈഎഫ്‌ഐ സമരസംഗമം

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി
ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 16, 2025, 01:22 AM | 1 min read

കോട്ടയം

കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും മതവർഗീയ വാദത്തിനെതിരെയും പ്രതിരോധമുയർത്തി നാട്‌. "ഞങ്ങൾക്ക്‌ വേണം ജോലി, ഞങ്ങൾക്ക്‌ വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌തലത്തിൽ സംഘടിപ്പിച്ച സമരസംഗമത്തിൽ ആയിരങ്ങളാണ്‌ പങ്കാളിയായത്‌. യുവജനങ്ങൾക്ക്‌ തൊഴിൽ സാഹചര്യമൊരുക്കാതെ വഞ്ചനാപരമായ നിലപാടുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെതിരെ താക്കീത്‌ കൂടിയാവുകയായിരുന്നു സംഗമം. കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച സമരസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനംചെയ്തു. റിനോഷ്‌ രാജേഷ്‌ അധ്യക്ഷനായി. ഇ‍ൗരാറ്റുപേട്ടയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്‌ഘാടനംചെയ്തു. ഇ എ സവാദ് അധ്യക്ഷനായി. കോട്ടയത്ത്‌ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സജേഷ് ശശി ഉദ്ഘാടനംചെയ്തു. അതുൽജോൺ ജേക്കബ് അധ്യക്ഷനായി. അയർക്കുന്നത്ത്‌ ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ് ഉദ്ഘാടനംചെയ്തു. രഞ്ജിത്ത് ബിജു അധ്യക്ഷനായി. വൈക്കത്ത്‌ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനംചെയ്തു. ബ്രിജിൻ പ്രകാശ് അധ്യക്ഷനായി. പുതുപ്പള്ളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാജേഷ്‌ ഉദ്‌ഘാടനംചെയ്തു. സിജിത്ത്‌ കുന്നപ്പള്ളി അധ്യക്ഷനായി. ഏറ്റുമാനൂരിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ ജോയിന്റ സെക്രട്ടറി ബെന്നി ജോസഫ്‌ ഉദ്‌ഘാടനംചെയ്തു. റിജേഷ്‌ കെ ബാബു അധ്യക്ഷനായി. തലയോലപ്പറമ്പിൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ എസ്‌ അരുൺകുമാർ ഉദ്‌ഘാടനംചെയ്തു. ജി സാജൻ അധ്യക്ഷനായി. വാഴൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ് ദീപു അധ്യക്ഷനായി. ചങ്ങനാശേരിയിൽ മുൻ എംഎൽഎ ആർ രാജേഷ്‌ ഉദ്‌ഘാടനംചെയ്തു. അശ്വിൻ അനിൽ അധ്യക്ഷനായി. പാലായിൽ എസ്‌എഫ്‌ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്‌സൽ ഉദ്‌ഘാടനംചെയ്തു. ആതിര സാബു അധ്യക്ഷയായി. കടുത്തുരുത്തിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. വി ജയപ്രകാശ് ഉദ്‌ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ എസ്‌ അജിത്ത്‌ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home