നാടാകെ പടരുന്നു, കാൽപ്പന്താരവം

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടത്തിയ വിളംബരറാലി
ചങ്ങനാശേരി ഫിഫ വേൾഡ് കപ്പ് 2026നോടനുബന്ധിച്ച് ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. ചങ്ങനാശേരി എസ്ബി കോളേജിന് മുന്നിൽനിന്നാരംഭിച്ച റാലി ചങ്ങനാശേരി പട്ടണം ചുറ്റി പെരുന്ന സ്റ്റാൻഡിൽ സമാപിച്ചു. ഡിജെ ലൈറ്റ് ഷോയുടെയും നൂറുകണക്കിന് ഫുട്ബോൾ പ്രേമികളുടെയും അകമ്പടിയോടെ ആരംഭിച്ച റാലി മുൻ കേരള ഫുട്ബോൾ ടീമംഗം രമേശ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജസ്റ്റിൻ ജോസഫ്, ജില്ലാ കമ്മിറ്റിയംഗം അനീഷാ കണ്ണൻ, ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അശ്വിൻ അനിൽ, ബ്ലോക്ക് ട്രഷറർ വൈശാഖ് എസ് പണിക്കർ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ കണ്ണൻ രാജ്, സുബിൻ സാബു, അനന്തു സുരേന്ദ്രൻ, അനന്തു സോജപ്പൻ എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വേൾഡ് കപ്പ് ബിഗ് സ്ക്രീൻ സംപ്രേഷണം, സൗഹൃദ ഫുട്ബോൾ മത്സരങ്ങൾ, ഷൂട്ടൗട്ട് മത്സരങ്ങൾ തുടങ്ങിയവ നടക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ പ്രസിഡന്റ് അഡ്വ. അശ്വിൻ അനിൽ എന്നിവർ പറഞ്ഞു.










0 comments