കുട്ടികളുടെ കായികശേഷി വര്‍ധിപ്പിക്കാന്‍ പഞ്ചായത്തിന്റെ പരിശീലനം

ചിറക്കടവ് പഞ്ചായത്തിൽ കുട്ടികൾക്കുള്ള കായികപരിശീലനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനംചെയ്യുന്നു
പൊൻകുന്നം
ചിറക്കടവ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി കുട്ടികൾക്കുള്ള കായിക പരിശീലനം പൊൻകുന്നം ഗവ. ഹൈസ്‌കൂളിൽ തുടങ്ങി. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം ടി എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, നിർവഹണ ഉദ്യോഗസ്ഥൻ വി എം ഷാജി, പരിശീലകൻ സുധീഷ് തുടങ്ങിയവർ സംസാരിച്ചു. എട്ടുലക്ഷം രൂപ വിനിയോഗിച്ച് നിലവിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ 200 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 12–- -ാം ക്ലാസു വരെ ഉൾപ്പെടുത്തി പ്രതിവർഷം 400 കുട്ടികൾക്ക് പരിശീലനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ പദ്ധതികൾ നടപ്പാക്കിയ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാറിന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഏർപ്പെടുത്തിയ പുരസ്‌കാരം ഡോ. എൻ ജയരാജ് സമ്മാനിച്ചു.










0 comments