എസ്‌എഫ്‌ഐ പഠിപ്പുമുടക്ക് പൂർണം

കോട്ടയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ ജില്ലയിൽ ആഹ്വാനം ചെയ്‌ത പഠിപ്പുമുടക്ക് സമരം പൂർണം. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ എത്തിയില്ല. ഡൽഹിയിൽ സമരം ചെയ്യുന്ന യുവാക്കളെ പൊലീസ് അതിക്രൂരമായി മർദിക്കുകയും സമരപോരാളികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്ര സർക്കാർ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് വിദ്യാർഥികൾ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചത്. പഠിപ്പ് മുടക്കിന് മുന്നോടിയായി വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തിയിരുന്നു.









0 comments