Deshabhimani

സംഘാടകസമിതിയായി

ജില്ലാ മത്സരം 25ന്‌ 
തൃക്കൊടിത്താനത്ത്‌

deshaabhimaani aksharamuttam talantu festtu

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം തൃക്കൊടിത്താനം 
ജിഎച്ച്എസ്എസിൽ സിപിഐ എം ചങ്ങനാശേരി ഏരിയാസെക്രട്ടറി കെ ഡി സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 01:28 AM | 1 min read

ചങ്ങനാശേരി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം 25ന്‌ തൃക്കൊടിത്താനം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഫെസ്‌റ്റിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി വി കെ സുനിൽകുമാർ അധ്യക്ഷനായി. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്‌ജിത്ത്‌ വിശ്വം വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്‌ജു സുജിത്ത്‌, കെഎസ്‌ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി അനീഷ്‌ ഐസക്‌, ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌, അക്ഷരമുറ്റം ജില്ലാ കോ ഓർഡിനേറ്റർ ഷെല്ലി മോൻ ജേക്കബ്‌, സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എൻ രാജു, സീനിയർ സബ്‌ എഡിറ്റർ ടി ഹരി, ഹെഡ്‌ ക്ലർക്ക്‌ ആർ മിനികുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ഡി സുഗതൻ(ചെയർമാൻ), വി കെ സുനിൽകുമാർ, കെ ഡി മോഹനൻ, കെ എസ്‌ ഷാജി(വൈസ്‌ ചെയർമാൻമാർ), ഷെല്ലി മോൻ ജേക്കബ്‌(കൺവീനർ), ജസ്‌റ്റിൻ ജോസഫ്‌, രാഹുൽ രാജേന്ദ്രൻ, ജോഷി ജോസഫ്‌, ബിനോയ്‌ ജോസഫ്‌, അശ്വിൻ അനിൽ, സോമലത, കെ സി അജയകുമാർ, ടി ടി കുഞ്ഞുമോൻ, സതീഷ്‌ ചന്ദ്രബോസ്‌(ജോയിന്റ്‌ കൺവീനർമാർ). സബ്‌ കമ്മിറ്റി(അറേഞ്ച്‌മെന്റ്‌) സുബിൻ സാബു (ചെയർമാൻ), ജേക്കബ്‌ പീറ്റർ(കൺവീനർ), ഭക്ഷണ കമ്മിറ്റി: പി ജി പ്രകാശ്‌(ചെയർമാൻ), സി വി ജയചന്ദ്രൻ(കൺവീനർ), സുരാജ്‌ മോൻ (ജോയിന്റ്‌ കൺവീനർ), രജിസ്‌ട്രേഷൻ: അനിത ഓമനക്കുട്ടൻ (ചെയർമാൻ), ജ്യോതിമോൾ ജോസഫ്‌(കൺവീനർ), അക്കാദമിക്‌: അനീഷ്‌ ഐസക്‌(ചെയർമാൻ), ആർ മിനികുമാരി(കൺവീനർ). സയൻസ്‌ പാർലമെന്റ്‌: കെ ടി സാജുമോൻ(ചെയർമാൻ), ടി ഹരി(കൺവീനർ), എസ്‌ എ രാജീവ്‌ (ജോയിന്റ്‌ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home