ad
Deshabhimani

അറിവിന്റെ പടക്കളത്തിൽ

deshaabhimaani aksharamuttam talantu festtu

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സ്കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം വൈക്കം വടക്കേനട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടനും ഡബ്ബിങ് 
ആർട്ടിസ്റ്റുമായ വൈക്കം ഭാസി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 10, 2026, 01:25 AM | 1 min read

വൈക്കം കേരളത്തിന്റെ ഏറ്റവും വലിയ വിജ്ഞാനമാമാങ്കത്തിന്റെ പുതിയ സീസണിന്‌ ജില്ലയിൽ ആവേശത്തുടക്കം. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സ്‌കൂൾതല മത്സരങ്ങളിൽ ലക്ഷക്കണക്കിന്‌ വിദ്യാർഥികൾ ആവേശപൂർവം മത്സരിച്ചു. കുട്ടികളിലെ അസാമാന്യ പ്രതിഭാവിലാസത്തിന്‌ വേദിയായി മത്സരങ്ങൾ. ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളിലെ നൂറുകണക്കിന്‌ സ്‌കൂളുകളിലെ കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. മുമ്പ്‌ ടാലന്റ്‌ ഫെസ്‌റ്റിൽ പങ്കെടുത്തിട്ടുള്ളവരും അല്ലാത്തവരും കൃത്യമായ തയ്യാറെടുപ്പോടെയാണ്‌ മത്സരത്തിനെത്തിയത്‌. ചോദ്യങ്ങളോടുള്ള ചടുലമായ പ്രതികരണങ്ങളിൽ അത്‌ വ്യക്തമായിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന്‌ മാത്രമായി പ്രസംഗമത്സരവും നടത്തി. അധ്യാപകരുടെയും അക്കാദമിക്‌ സമൂഹത്തിന്റെയും വലിയ പിന്തുണ ഇത്തവണയും അക്ഷരമുറ്റത്തിനുണ്ട്‌. ഇത്തവണ 800 ലധികം സ്‌കൂളുകളിൽ മത്സരം നടന്നു. സ്‌കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം വൈക്കം വടക്കേനട ഗവ. എച്ച്‌എസ്‌എസിൽ നടനും ഡബ്ബിങ്‌ ആർടിസ്‌റ്റുമായ വൈക്കം ഭാസി നിർവഹിച്ചു. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം അധ്യക്ഷനായി. സിപിഐ എം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി രാജേഷ്‌, വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ശശികുമാർ,‍ ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ്‌, വൈക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഡി രഞ്‌ജിത്‌കുമാർ, ഹൈസ്‌കൂൾ വിഭാഗം പ്രധാനാധ്യാപിക ടി ആർ ഓമന, എൽപി വിഭാഗം പ്രധാനാധ്യാപിക പി ഐ ടെസിമോൾ, എച്ച്‌എസ്‌എസ്‌ വിഭാഗം പ്രിൻസിപ്പൽ കെ പി ലത, ടി വി ബിജു എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോഓർഡിനേറ്റർ ഷെല്ലി ജേക്കബ്‌ സ്വാഗതവും ഏരിയ കോഓർഡിനേറ്റർ ആനന്ദ്‌ ബാബു നന്ദിയും പറഞ്ഞു. വൈക്കം ഭാസിക്ക്‌ ദേശാഭിമാനിയുടെ ഉപഹാരം പി ശശിധരൻ കൈമാറി. സബ്‌ജില്ലാ തലത്തിലും ഉദ്‌ഘാടനചടങ്ങുകൾ നടന്നു. പാഠപുസ്‌തകത്തിനപ്പുറമുള്ള അറിവിന്റെ ലോകത്തേക്കിറങ്ങാൻ വിദ്യാർഥികൾക്ക്‌ വഴികാട്ടിയും പ്രചോദനവുമാണ്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home