അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15 ജില്ലാ മത്സരം നാളെ

കോട്ടയം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15 ജില്ലാ മത്സരങ്ങൾ ഞായറാഴ്ച നടക്കും. 13 ഉപജില്ലകളിലായി നടന്ന മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾ മാറ്റുരയ്‌ക്കും. ജില്ലാ മത്സരം തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിന് എംജി സർവകലാശാല പ്രൊഫസർ അജു കെ നാരായണൻ ഉദ്‌ഘാടനംചെയ്യും. സിപിഐ എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതൻ അധ്യക്ഷനാകും. നടൻ ജയശങ്കർ കരിമുട്ടം മുഖ്യാതിഥിയാകും. പ്രസംഗ മത്സരവും സയൻസ് പാർലമെന്റും നടക്കും. സയൻസ് പാർലമെന്റിന് രജിസ്‌ട്രേഷൻ ഇന്നുകൂടി ജില്ലാ മത്സരത്തിനൊപ്പം നടത്തുന്ന സയൻസ് പാർലമെന്റിന് രജിസ്‌ട്രേഷൻ ശനിയാഴ്ചവരെ. തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാമൂഹിക പുരോഗതിയും’ വിഷയം ടെക്‌ജെൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ അവതരിപ്പിക്കും. ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 75 പേർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യണം. ഫോൺ: 9747147121.









0 comments