ജോർജ് വർഗീസിന് നാടിന്റെ യാത്രാമൊഴി

ജോർജ് വർഗീസിന്റെ മൃതദേഹത്തിൽ മന്ത്രി വി എൻ വാസവൻ റീത്ത് സമർപ്പിക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സമീപം
കോട്ടയം
അന്തരിച്ച വ്യവസായിയും"മിഡാസ് മൈലേജ്' എംഡിയുമായിരുന്ന കോട്ടയം പുത്തനങ്ങാടി പനംപുന്നയിൽ ജോർജ് വർഗീസിന് നാട് അന്ത്യാഞ്‌ജലിയേകി. മൃതദേഹം ശനിയാഴ്‌ച കളത്തിപ്പടിയിലെ "കല്ലുകുന്ന്' വസതിയിൽ പൊതുദർശനത്തിനുവച്ചു.
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി വലിയ ജനാവലി അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയിരുന്നു. ടയർ റീട്രെഡിങ് മേഖലയിലെ പ്രമുഖ വ്യവസായസ്ഥാപനമായി മിഡാസ് ഉയർന്നപ്പോഴും കോട്ടയം ജില്ലയിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്‌റ്റിൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, ആന്റോ ആന്റണി എംപി തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തി. കോട്ടയം ദേശാഭിമാനിക്ക് വേണ്ടി യൂണിറ്റ് മാനേജർ രഞ്‌ജിത് വിശ്വം റീത്ത് സമർപ്പിച്ചു. കോട്ടയം ജെറുസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.










0 comments