സിപിഐ എം രംഗത്തിറങ്ങി; വർഷങ്ങൾ നീണ്ട വെള്ളക്കെട്ടിന് പരിഹാരം

വൈക്കം നഗരസഭ പതിനെട്ടാം വാർഡിൽ വെള്ളക്കെട്ടിലായ വീടുകൾ
വൈക്കം
വർഷങ്ങളായി വെള്ളക്കെട്ടിൽ കഴിയുന്ന മൂന്നോളം കുടുംബങ്ങളുടെ ദുരിതത്തിന് അറുതിവരുത്തി സിപിഐ എം. വൈക്കം നഗരസഭ പതിനെട്ടാം വാർഡിലെ അടിച്ചിത്തറ വീട്ടിൽ രമേശൻ, കൊച്ചുപാലക്കൽ പ്രിയ, അടിച്ചിത്തറ ശാരദ എന്നിവരുടെ വീടുകളിലാണ് വർഷങ്ങളായി നഗരസഭയുടെ അനാസ്ഥയിൽ വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്. വർഷങ്ങളായി സമീപത്തെ ഓടയും പൈപ്പും അടഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. ബിജെപി കൗൺസിലർക്കും യുഡിഎഫ് ഭരിക്കുന്ന നഗരസഭയ്ക്കും നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിപിഐ എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാൻ രംഗത്തിറങ്ങിയത്. സമീപത്തെ തോട്ടിലേക്ക് വെള്ളമൊഴുകി പോകുന്നതിനുള്ള പൈപ്പും ഓടയും പൂർണമായി അടഞ്ഞ നിലയിലായിരുന്നു. സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഓട ശുചീകരിച്ചശേഷം പുതിയ കോൺക്രീറ്റ് പൈപ്പും സ്ഥാപിച്ചാണ് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ വെള്ളക്കെട്ടിന് പരിഹാരം കണ്ടത്. സിപിഐ എം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി സി അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് എസ് ഹരിദാസൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി ജി ശശി, ബി രാമചന്ദ്രൻ, എച്ച് ഐ റോഹൻ, പാർടി അംഗം കെ എൻ പ്രിമിൽ എന്നിവർ നേതൃത്വം നൽകി.








0 comments