Deshabhimani

print edition സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റിക്ക്‌ തുടക്കം

cpim.png
വെബ് ഡെസ്ക്

Published on Oct 03, 2026, 01:42 AM | 1 min read

എ വി റസൽ നഗർ (പാലാ ) : ​കർഷകരുടെയും തൊഴിലാളികളുടെയും അധ്വാനക്കരുത്തിൽ അവരുടെ ഹൃദയഭൂമികയായ പാലായിൽ സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റിക്ക്‌ തുടക്കം. എ വി റസൽ നഗറിൽ (അരുണാപുരം സൺസ്റ്റാർ ഓഡിറ്റോറിയം) രാവിലെ ഒന്പതിന്‌ മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ പതാക ഉയർത്തി. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.


ഗ്രൂപ്പ് ചർച്ചയ്‌ക്ക്‌ ശേഷം പൊതുചർച്ച ആരംഭിച്ചു. ശനി പൊതുചർച്ച തുടരും. ചർച്ചകൾക്ക് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും മറുപടി പറയും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി എൻ വാസവൻ, സജി ചെറിയാൻ, ഡോ. പി കെ ബിജു, എം വി ജയരാജൻ, പി ജയരാജൻ എന്നിവർ പങ്കെടുക്കുന്നു.

ശനി വൈകിട്ട് നാലിന് ബിഷപ്പ് ഹൗസിന് സമീപം ഗ്രാൻഡ് കോർട്ട് യാർഡ് പാർക്കിങ്‌ ഗ്രൗണ്ടിലെ പ്രത്യേക പന്തലിലെ വി എസ് അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home