ad
Deshabhimani

കൊറിയർവഴി നിരോധിത മരുന്ന്‌ വാങ്ങിയയാൾ പിടിയിൽ

അമീർഖാൻ

അമീർഖാൻ

വെബ് ഡെസ്ക്

Published on Jul 04, 2026, 12:57 AM | 1 min read

കാഞ്ഞിരപ്പള്ളി

കൊറിയർ സർവീസ് വഴി നിരോധിത മരുന്നുകൾ ഒൺലൈനായി ഓർഡർ ചെയ്ത് വരുത്തി വിതരണം ചെയ്യുന്നസംഘം പിടിയിൽ. കാഞ്ഞിരപ്പള്ളിയിൽ ഒരു കൊറിയർ സർവീസ് സെന്ററിൽ ഇത്തരത്തിലുള്ള പാഴ്സൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പാർസൽ വാങ്ങുന്ന സമയത്ത് പാഴ്സലും ആളിനെയും കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അമീർഖാൻ എന്നയാളാണ് പിടിയിലായത്. ജിമ്മുകളിലും വടംവലി മത്സരങ്ങളും മറ്റും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആൾക്കാരാണ് പ്രധാന ഉപഭോക്താക്കൾ. ഡൽഹിയിൽ നിന്നാണ് കൊറിയർ അയച്ചിട്ടുള്ളത്. 80 വയലുകൾ അടങ്ങിയ പാഴ്സൽ ആണ് എത്തിയത്. 500 രൂപ നിരക്കിലാണ് ഒരു വയൽ മരുന്ന് നൽകുന്നത്. 1.75 ലക്ഷം രൂപയുടെ മരുന്നുകൾ ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇയാൾ വിൽപ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മുൻപ് കഞ്ചാവ് കേസിൽ ഇയാൾ പ്രതി ആയിട്ടുണ്ട്. ​പിടിച്ചെടുത്ത മരുന്നുകളും ആളിനെയും കോട്ടയം ജില്ല ഡ്രഗ് ഇൻസ്പെക്ടർമാരായ ജമീല ഹെലൻ ജേക്കബ്, താര എസ്‌ പിള്ള, ബബിത കെ വാഴയിൽ എന്നിരടങ്ങിയ സംഘത്തിന് കൈമാറി. ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാഴെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home