print edition മോദി വീണ്ടും വിദേശത്തേക്ക്

നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം ആറ് മുതൽ 11 വരെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലന്‍ഡില്‍ എത്തുന്നത്.
ഏറ്റവും ഒടുവിൽ കിഴക്കൻ ആഫ്രിക്കൻ ദ്വീപ്‌രാഷ്ട്രമായ സീഷെല്‍സാണ് മോദി സന്ദർശിച്ചത്. 12 വർഷത്തിനിടെ 102ാമത് വിദേശപര്യടനമായിരുന്നു ഇത്. ജൂണിൽ ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനത്തോടെ മോദി 100 വിദേശപര്യടനം പൂർത്തിയാക്കി. വിവിധ ഭൂഖണ്ഡങ്ങളിലെ 78 രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്.











0 comments