വോട്ടെണ്ണൽ രാവിലെ 8 മുതൽ 5 കേന്ദ്രങ്ങളിൽ

കോട്ടയം
ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കൾ രാവിലെ എട്ടിന് ആരംഭിക്കും. ആകെയുള്ള 15,11,580 വോട്ടർമാരിൽ തപാൽ വോട്ടുകൾ ഒഴികെ 11,30,089 പേരാണ് വോട്ട് ചെയ്‌തത്. പോളിങ് ശതമാനം 74.76. അഞ്ച് കേന്ദ്രങ്ങളിലാണ് ഒന്പത് നിയോജകമണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറക്കും. എട്ടോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷമേ ഇവിഎമ്മുകളിലെ അവസാന രണ്ട് റൗണ്ടുകൾ എണ്ണുകയുള്ളൂ. വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 126 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 54 മേശകളുണ്ട്. ഇടിപിബിഎസ്(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകൾ എണ്ണുന്നതിന് ഓരോ മേശ വീതമാണുള്ളത്. എല്ലാ മേശകളും കാണത്തക്ക രീതിയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 153 വീതം മൈക്രോ ഓബ്‌സർമാരും കൗണ്ടിങ് സൂപ്പർവൈസർമാരും അസിസ്റ്റന്റുമാരുമുണ്ട്. 20 ശതമാനം ഉദ്യോഗസ്ഥർ കരുതലുണ്ട്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 273 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.










0 comments