Deshabhimani

കൺനിറയെ കലാസാംസ്‌കാരിക പരിപാടികൾ

തിരുനക്കര മൈതാനത്ത് സംഘടിപ്പിക്കുന്നത്.

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ അവതരിപ്പിച്ച മെഗാ തിരുവാതിര

വെബ് ഡെസ്ക്

Published on Nov 06, 2026, 02:17 AM | 1 min read

കോട്ടയം

സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാസാംസ്‌കാരിക പരിപാടികളാണ് തിരുനക്കര മൈതാനത്ത് സംഘടിപ്പിക്കുന്നത്. വെള്ളി വൈകിട്ട്‌ 6.30ന് അലോഷിയുടെ ഗാനസന്ധ്യ അരങ്ങേറും. ഏഴിന്‌ വൈകിട്ട്‌ അഞ്ചിന്‌ മേജർ സെറ്റ് കഥകളി. എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ വനിതാസാഹിതി "മാണിക്കംപെണ്ണ്' അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ, തിരുവാതിര, വൈകിട്ട്‌ ആറിന്‌ ചിലങ്ക ഫ്ളോട്ടിങ്‌ തിയറ്റർ അവതരിപ്പിക്കുന്ന മിസ നാടകം, 7.30ന് കാസർകോട്‌ ജ്വാല പീലിക്കോട് കലാവേദി അവതരിപ്പിക്കുന്ന പെണ്ണൊരുമ നാടൻപാട്ട്, ഒമ്പതിന്‌ പകൽ മൂന്നിന്‌ നാഗമ്പടം മൈതാനിയിൽ സൗപർണിക താൻസണും സംഘവും നയിക്കുന്ന ഗാനോത്സവം എന്നിവ നടക്കും. കോട്ടയം സാഹിത്യ സാംസ്‌കാരിക ഉത്സവം ഒമ്പത്‌ വരെ പ്രദർശന നഗറിൽ നടക്കും. സാഹിത്യ, സാംസ്‌കാരിക നായകർ പങ്കെടുക്കുന്ന പ്രഭാഷണം, കഥാചർച്ച, കവിയരങ്ങ്, പാട്ടുത്സവം, പുസ്‌തക ചർച്ച എന്നിങ്ങനെ വിവിധ പരിപാടികളാണ് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home