എട്ടുനോമ്പ് ആചരണത്തിന് തുടക്കം

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ച് കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് കൽക്കുരിശിൽ ചുറ്റുവിളക്ക് തെളിക്കുന്നു
മണർകാട് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന് തുടക്കം. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസിന്റെ കാർമികത്വത്തിൽ സന്ധ്യാപ്രാർഥനയോടെ നോമ്പ് ആചരണത്തിന് തുടക്കമായി. സന്ധ്യാപ്രാർഥനയെത്തുടർന്ന് തോമസ് മോർ തിമോത്തിയോസിന്റെയും വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ ചുറ്റുവിളക്ക് തെളിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണും പൊലീസ് കൺട്രോൾ റുമിന്റെ ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി സാബു മാത്യു നിർവഹിച്ചു










0 comments