പത്തരമാറ്റ് ‘ചെമ്പ്’

ചെമ്പ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം
തലയോലപ്പറമ്പ്
‘ഇവിടെ മുമ്പ് ഇല്ലാത്ത വിധം സൗകര്യങ്ങളാണ് ഇന്നുള്ളത്. വൈകിട്ട് ആറുവരെ ഡോക്ടർമാരുടെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനം. മാത്രമല്ല ലബോറട്ടറിയിൽ പ്രധാനപ്പെട്ട ടെസ്റ്റുകളെല്ലാം ചെയ്യുന്നു. ഞങ്ങളെ പോലുള്ളവർക്ക് എന്ത് സഹായമാണെന്നോ’–- ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രത്തെ കുറിച്ചുള്ള ഏനാദി പാറപ്പുറത്ത് കെ ജിജിമോൾ വാക്കുകളിലുണ്ട് എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ നാട് കൈവരിച്ച നേട്ടങ്ങളുടെ നേർചിത്രങ്ങൾ. നാലര വർഷം വികസനത്തിന്റെ പെരുമഴക്കാലമായിരുന്നു പഞ്ചായത്തിന്. ആരോഗ്യ, വിദ്യാഭ്യാസം പശ്ചാത്തലസൗകര്യം, ടൂറിസം തുടങ്ങി മേഖയിലെല്ലാം മാറ്റങ്ങളുണ്ടായി. ആരോഗ്യ കേന്ദ്രത്തിന് സ്വന്തമായി ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. ആയുർവേദ ഹോമിയോ ആശുപത്രികളിലും മികച്ച സൗകര്യങ്ങളായി. ആയുർവേദ, ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാർ പാലിയേറ്റീവ് രോഗികളെ സന്ദർശിക്കുന്നതും ഏറെ ആശ്വാസം നൽകുന്നതാണ്. വികസന ജാലകം തുറന്നിട്ട ടൂറിസം ടൂറിസം വകുപ്പ് പഞ്ചായത്തിനെ പൈതൃക ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചതോടെ പുതിയ വികസന ജാലകങ്ങളാണ് തുറന്നത്. മുറിഞ്ഞപുഴ പഴയ പാലത്തിലെ അവളിടം പാർക്കും ശ്രദ്ധേയമാണ്. കൂടാതെ ഓപ്പൺ ജിമ്മും സജ്ജീകരിച്ചിട്ടുണ്ട്. വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും നിർമാണം പൂർത്തീകരിച്ചു. ഹൗസ് ബോട്ടുകൾ അടുപ്പിക്കാനായി ഒട്ടേറെ കടവുകളും പഞ്ചായത്തിന്റെ പ്രൊജക്ടിൽ ഉൾപ്പെടുത്തി നിർമാണമാരംഭിച്ചു. തോടുകളും പുഴകളും കായലും കൂട്ടിയിണക്കിയുള്ള ടൂറിസം പാക്കേജുകൾ കൂടി പൂർത്തിയാകുന്നതോടെ വൻ കുതിപ്പാകും. സർക്കാരിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി കാട്ടിക്കുന്ന് തുരുത്തേൽ പാലത്തിന്റെ നിർമാണ പൂർത്തീകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചു. ഈ രീതിയിൽ സർവതല സ്പർശിയായ വികസനങ്ങൾക്കാണ് പ്രസിഡന്റ് സുകന്യ സുകുമാരന്റെയും വൈസ് പ്രസിഡന്റ് കെ കെ രമേശന്റെയും നേതൃത്വത്തിൽ നടക്കുന്നത്.








0 comments