ad
Deshabhimani

കടം വീട്ടാൻ വീട്ടമ്മയുടെ മാല പൊട്ടിച്ച 
മകനും സുഹൃത്തും അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 02:12 AM | 1 min read

കാഞ്ഞിരപ്പള്ളി

വീട്ടമ്മയുടെ രണ്ടു പവന്റെ താലിമാല പൊട്ടിച്ച കേസിൽ മകനെയും സഹായിച്ചയാളും പിടിയിൽ. തീക്കോയി മരാമറ്റത്തിൽ ടോജൻ കുര്യൻ (26), അരുവിത്തറ ചേല പീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41 കുട്ടാപ്പി) എന്നിവരാണ് അറസ്റ്റിലായത്. ബുധൻ പകൽ മൂന്നിന്‌ വീട്ടിനുള്ളിൽവച്ചാണ്‌ ടോജൻ കുര്യൻ അമ്മയുടെ മാല പൊട്ടിച്ച് കടന്നത്‌. ഷംഷാദ്‌ അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവച്ച് പുതിയ മൊബൈലും ബാക്കി തുക കടം വീട്ടുകയും കൂട്ടുകാരുമൊത്ത് മദ്യപിക്കുകയും ചെയ്‌തു. മുന്പും ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന്‌ സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടുപോയി ഇയാൾ വിറ്റിട്ടുണ്ട്‌. ഷംഷാദിന്റെ പേരിൽ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി സമാനകേസുകളുണ്ട്‌. പൊലീസ് ഇൻസ്പെക്ടർ സി കെ മനോജ്, സബ് ഇൻസ്പെക്ടർ വർഷാ മധു, എസ് ഐമാരായ രംഗനാഥൻ, മനോജ്, എഎസ്ഐമാരായ അജീവുദ്ദിൻ, സീന, ഓമന എസ്‌സിപിഒ ശ്രീജിത്ത്, സിപിഒമാരായ ടി കെ ബിനു, ഹോം ഗാർഡ് ബൈജു എന്നിവ അടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home