ad
Deshabhimani

കോട്ടയം സഹോദയ കലോത്സവം ഒക്ടോബർ 15 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2026, 01:37 AM | 1 min read

കോട്ടയം

കോട്ടയം സഹോദയ കോംപ്ലക്‌സിന് കീഴിലുള്ള സിബിഎസ്ഇ സ്‌കൂളുകളിലെ കലാ-സാഹിത്യ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം ‘സർഗസംഗമം' ഒക്ടോബർ 15 മുതൽ 17 വരെ പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 107 സ്‌കൂളുകളിൽനിന്നായി ഏഴായിരത്തോളം പ്രതിഭകൾ പങ്കെടുക്കും. വിവിധ വേദികളിലായി സംഗീതം, നൃത്തം, നാടകം, ചിത്രരചന, സാഹിത്യ രചന തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ. ഒക്ടോബർ 15-ന് രാവിലെ കലോത്സവത്തിന് തിരിതെളിയും. സ്റ്റേജിതര മത്സരങ്ങൾ ഒക്ടോബർ പത്തിനും സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 15, 16, 17 തീയതികളിലുമായി നടക്കും. സമാപനസമ്മേളനവും സമ്മാനദാനവും ഒക്ടോബർ 17-ന് നടക്കും. സഹോദയയുടെ നേതൃത്വത്തിൽ ഈ വർഷം കായികമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. കോട്ടയം സഹോദയ രക്ഷാധികാരി ബെന്നി ജോർജ്, പ്രസിഡന്റ്‌ ഫാ. ഷിജു പാറത്താനം, ജനറൽ സെക്രട്ടറി ഡോ. സുനിത സതീഷ്, പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോഷ് കാഞ്ഞൂപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home