Deshabhimani

ബിപിടിയിൽ അധ്യാപകരില്ല പ്രാക്ടിക്കലും

ആരോഗ്യമില്ലാത്ത ഫിസിയോതെറാപ്പി

bpidiyil adhyaapakarilla praaktikkalum

ബിപിടി വിദ്യാർഥികളുടെ ശോചനീയാവസ്ഥയിലായ ക്ലാസ് മുറി

വെബ് ഡെസ്ക്

Published on Nov 25, 2026, 12:22 AM | 1 min read

ഗാന്ധിനഗർ കോട്ടയം മെഡിക്കൽ കോളജിലെ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബിപിടി) കോഴ്സിൽ അധ്യാപകരുടെ അഭാവം വിദ്യാർഥികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്നു. 90 വിദ്യാർഥികൾ പഠിക്കുന്ന കോഴ്സിൽ പ്രധാന ക്ലാസുകൾ കൈകാര്യം ചെയ്യാൻ നിലവിലുള്ളത് ഒറ്റ അധ്യാപകൻ. പ്രാക്ടിക്കൽ ക്ലാസുകൾ നടത്താനും ആവശ്യത്തിന് അധ്യാപകരില്ല. ഇതോടെ കോഴ്സിന്റെ അംഗീകാരം നഷ്ടപ്പെടാനും പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിദ്യാർഥികളുടെ ആശങ്ക. എൽബിഎസ് വഴി പ്രവേശനം നേടിയ വിദ്യാർഥികളാണ് പ്രതിസന്ധി നേരിടുന്നത്. സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) തസ്തികയിലുള്ള ആളാണ്‌ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. രാവിലെ ഒന്നാം വർഷക്കാർക്കും ഉച്ചയ്ക്ക് ശേഷം രണ്ടാം വർഷക്കാർക്കും ക്ലാസെടുക്കുന്നതിനൊപ്പം ഒപി രോഗികളെ പരിശോധിക്കുന്നതും സയന്റിഫിക് അസിസ്റ്റന്റാണ്‌. ഇതിനിടെ മൂന്നാം ബാച്ചും എത്തിയതോടെ അധ്യാപനഭാരവും വർധിച്ചു. പ്രാക്ടിക്കൽ ക്ലാസുകൾക്ക് ആവശ്യമായ അധ്യാപകരില്ലാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. അധ്യാപകരുടെ കുറവ് സർവകലാശാലാ അംഗീകാരത്തെ ബാധിക്കാനും പ്രാക്ടിക്കൽ പരീക്ഷകൾക്ക് അധ്യാപകരില്ലാത്തപക്ഷം പിഴയടയ്‌ക്കേണ്ട സാധ്യതയുമുണ്ട്. പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം പോലും ഉണ്ടായേക്കാമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സ്ഥിരം തസ്തികകൾ സൃഷ്ടിക്കുന്നതിലെ കാലതാമസം പരിഹരിക്കുന്നതുവരെ എംപിടി യോഗ്യതയുള്ളവരെ ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home