ad
Deshabhimani

 ‘ബട്‌വാര 1947' റിലീസ്‌ ഇന്ന്‌

ബോളിവുഡിൽ
ഒരു പാമ്പാടി പെരുമ

ബിഗ് ബജറ്റ് ബോളിവുഡ് ചിത്രം

ഛായാഗ്രാഹകൻ സന്തോഷ് ശിവനൊപ്പം 'ബട്വാര 1947' ചിത്രീകരണ വേളയിൽ സ്വാതി കമൽ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:05 AM | 1 min read

പാമ്പാടി ​

ഇന്ത്യ-, പാകിസ്ഥാൻ വിഭജനത്തിന്റെ നോവുറയുന്ന ചരിത്രപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രം ‘ബട്‌വാര 1947' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്യുന്പോൾ മലയാളത്തിന്‌ അഭിമാനമായി പാമ്പാടിയിലെ സ്വാതി കമൽ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ക്യാമറമാനാണ്‌ ഈ മിടുക്കൻ. ചിത്രത്തിൽ സണ്ണി ഡിയോൾ, പ്രീതി സിന്റ, ശബാന ആസ്മി തുടങ്ങിയ വൻതാരനിരയുണ്ട്‌. അമ‍ീർ ഖാനാണ്‌ ചിത്രത്തിന്റെ നിർമാതാവ്‌. പ്രശസ്‌തമായ ​സെന്റ് ഗിറ്റ്സ് കോളേജിൽനിന്ന് ബിടെക് ബിരുദം നേടിയ ശേഷമാണ്‌ സ്വാതി തന്റെ അഭിനിവേശമായ ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്. ഇലക്കൊടിഞ്ഞി പൂവത്തിനാകുഴി വീട്ടിൽ പി കെ സാബു, വാസുകി സാബു ദമ്പതികളുടെ മകനാണ്‌. പൊതുപ്രവർത്തകൻ കെ കൊച്ചുരാമന്റെ ചെറുമകനും സംഗീത സംവിധായകൻ പരേതനായ സജി രാമിന്റെ അനന്തരവനുമാണ്. സ്വാതിയുടെ ഇളയ സഹോദരൻ സ്വാതി കിരണും സിനിമാട്ടോഗ്രാഫി മേഖലയിൽ തന്നെയാണ്. ​റിതേഷ് ദേശ്‌മുഖ്‌ സംവിധാനം ചെയ്‌ത 135 കോടി രൂപയോളം കലക്ഷൻ ചിത്രമായ ‘രാജാ ശിവാജി'യിലും സന്തോഷ് ശിവന്റെ സഹായിയായി പ്രവർത്തിച്ചു. എം ടി വാസുദേവൻ നായരുടെ രചനയിൽ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ' (അഭയം തേടി വീണ്ടും), ഡിസംബറിൽ റിലീസിനൊരുങ്ങുന്ന ‘വീർ ജവാൻ 1971', കാശ്മീരിന്റെ പശ്ചാത്തലത്തിലുള്ള ‘ഹബ്ബ ഖാത്തൂൻ' തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home