ഷാപ്പിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന

പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കോട്ടയം ഷാപ്പിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച കുമരകം സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. തിങ്കൾ പകൽ 11നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണർ എ എ അനസിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിൽ പരിശോധന നടത്തിയത്. ശനിയാഴ്‌ചയാണ് കുമളിയിൽനിന്നെത്തിയ യുവാക്കൾക്കൊപ്പം കുമരകത്തെ സുഹൃത്തുക്കൾ ബോട്ട് യാത്രയ്‌ക്കിടെ ഷാപ്പിൽനിന്ന് ഭക്ഷണംവാങ്ങിയത്. കുമരകം സ്വദേശിയായ യുവാവ് ആശുപത്രിയിൽ മരിച്ചശേഷമാണ് വിവരം ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയുന്നത്. തിങ്കൾ രാവിലെ ഷാപ്പിൽ പരിശോധനയ്‌ക്കെത്തിയപ്പോൾ ഷാപ്പ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഷാപ്പിലുണ്ടായിരുന്ന ഭക്ഷ്യവസ്‌തുക്കളുടെ സാന്പിളുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ശേഖരിച്ച സാന്പിളുകൾ തിരുവനന്തപുരത്തെ ഗവ. അനലിസ്‌റ്റ്‌സ് ലബറോട്ടറിയിലേക്ക് അയച്ചു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. വരും ദിവസങ്ങളിലും പരിശോധന കോട്ടയം ഭക്ഷ്യസുരക്ഷാവകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ വ്യാപക പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമീഷണർ എ എ അനസ് പറഞ്ഞു. പരിപ്പ് ഷാപ്പുമായി ബന്ധപ്പെട്ട സംഭവം വെൈകിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ ഷാപ്പിൽ പരിശോധന നടത്തി സാന്പിളുകൾ ശേഖരിച്ചു. തുടർന്നും പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.










0 comments