ad
Deshabhimani

ചങ്ങനാശേരിയിൽ 5 ലക്ഷത്തിന്റെ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി പിടിയിൽ

brown sugar

ടോണി കർമാക്കർ

വെബ് ഡെസ്ക്

Published on Aug 25, 2025, 12:15 AM | 1 min read

ചങ്ങനാശേരി

ഓണം ലക്ഷ്യമിട്ട്‌ ക്യാമ്പസ് വിദ്യാർഥികൾക്കിടയിൽ വിതരണത്തിനായി കൊണ്ടുവന്ന അഞ്ചര ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി ബംഗാളി പിടിയിൽ. ടോണി ഭായി എന്ന ടോണി കർമാക്കറിനെയാണ്‌ ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്‌. പായിപ്പാടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിൽ മയക്കുമരുന്നുമായി ടോണി എത്തിട്ടുണ്ടെന്നറിഞ്ഞ എക്സൈസ് ശനി രാത്രി 11.30 ന്‌ ക്യാമ്പ് വളഞ്ഞു. എക്സൈസിനെ കണ്ടതോടെ മയക്ക്മരുന്ന് വലിച്ചെറിഞ്ഞ് മതിൽ ചാടി രക്ഷപ്പെട്ട ടോണിയെ ഞായർ ഉച്ചയോടെ പായിപ്പാട്ടെ ബാറിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന്‌ പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന്‌ അഞ്ചര ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം സ്പെഷ്യൻ മയക്കുമരുന്ന് ആണ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കെ രാജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ കെ ആന്റണി മാത്യൂ, രാജീവ്, പ്രിവന്റീവ് ഓഫീസർ കെ ഷിജു, രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ രതീഷ് കെ നാണു, ലാലു തങ്കച്ചൻ, പ്രവീൺ കുമാർ, ടി സജീൽ, വനിത സിവിൽ എക്സൈസ് ഓഫീസർ എം മീര, എസ് സിയാദ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home