ad
Deshabhimani

ബിസിഎം കോളേജ്‌

സ്വയംഭരണപദവി ഉദ്‌ഘാടനം 9ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 07, 2026, 02:08 AM | 1 min read

കോട്ടയം

ബിസിഎം കോളേജിന്‌ സ്വയംഭരണപദവി ലഭിച്ചതിന്റെ ഉദ്ഘാടനം ഒന്പതിന്‌ രാവിലെ 10ന്‌ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി റോജി എം ജോൺ, കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ്‌ മാർ മാത്യു മൂലക്കാട്ട് എന്നിവർ പങ്കെടുക്കും. കോളേജിന്റെ ഉന്നത അക്കാദമികനിലവാരം, സ്ഥിരതയാർന്ന മികച്ച വിജയശതമാനം, സർവകലാശാല റാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം, സൗകര്യങ്ങളുടെ അടിസ്ഥാന പുരോഗതി, ഗവേഷണ പ്രവർത്തനങ്ങൾ, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ, കലാകായികരംഗത്തെ മികവ്, പൊതുസമൂഹത്തിന്‌ നൽകുന്ന സേവനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യുജിസി സ്വയംഭരണപദവി നൽകിയത്. മാനേജർ റവ. ഫാ. അബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ ഡോ. കെ വി തോമസ്, റവ. ഫാ. ഫിൽമോൻ കളത്ര, ഡോ. അന്നു തോമസ്, പ്രിയാ തോമസ്, ഡോ. സി രമ്യാ സൈമൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home