ad
Deshabhimani

തോരാമഴ, കണ്ണീരും

aviraamamaaya mazha

കോട്ടയം വാരിശ്ശേരിയിൽ വെള്ളകെട്ടിൽ വീട്ടിൽ കുടുങ്ങിയ കിടപ്പ് രോഗി കെ വി രാജനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ റെസ്‌ക്യു ബോട്ടിൽ പുറത്തേക്ക് കൊണ്ടുവരുന്നു . ഫോട്ടോ: കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Aug 05, 2026, 03:44 AM | 1 min read

കോട്ടയം മനുഷ്യ ജീവനെടുത്ത്‌ ജില്ലയിൽ മഴ ശക്തമായി തുടരുന്നു. വീട്ടുമുറ്റത്തെ പാടശേഖരത്തിൽ ഒഴുകിപോയ വാട്ടർടാങ്ക്‌ എടുക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവഞ്ചൂർ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ പി എസ് ശരണാണ്‌ മരിച്ചത്‌. അതിത‍ീവ്ര മഴയും ഉരുൾപൊട്ടലുമുണ്ടായ ഇ‍ൗരാറ്റുപേട്ടയിലും പാലായിലും വെള്ളമിറങ്ങി. ഗാതാഗതം സുഗമമായി. വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നു. പടിഞ്ഞാറൻ മേഖലയിൽ മഴ ശക്തമായി തുടരുന്നതിനാൽ കോട്ടയം നഗരം വെള്ളത്തിലാണ്‌. കുമരകം, തിരുവാർപ്പ്‌, അയ്‌മനം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിൽ വെള്ളപ്പൊക്കമുണ്ട്‌. ചങ്ങനാശേരി, ചിങ്ങവനം മേഖലകളും വെള്ളത്തിലാണ്‌. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങkrishinaashamളിൽ ബസ്‌ സർവീസ്‌ നിർത്തി. ജില്ലയിൽ 135 ക്യാന്പുകളിലായി 5,288 പേർ കഴിയുന്നു. ഇതുവരെ 99 വീടുകളാണ് തകർന്നത്. 11 വീടുകൾ പൂർണമായും 88 വീടുകൾ ഭാഗികമായും. പടിഞ്ഞാറൻ മേഖലയിൽ പാടശേഖരങ്ങളിൽ വെള്ളം കയറി കർഷകർ കണ്ണീരിലാണ്‌. പുത്തൻകരി പാടശേഖരത്തിൽ മട വീണതിനെ തുടർന്ന് 260 ഏക്കറിൽ വിതച്ച നെൽകൃഷി നശിച്ചു. ആർപ്പുക്കര പഞ്ചായത്തിൽ നൂറകണക്കിന്‌ ഏക്കർ കൃഷി വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. പാല, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്. കിഴക്കൻ മേഖലയിൽ മഴ കുറഞ്ഞെങ്കിലും നാശത്തിൽനിന്ന്‌ മോചിതമാകാൻ മാസങ്ങളെടുക്കും. എരുമേലിയുടെ കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട അറയാഞ്ഞിലി മണ്ണ് ഗ്രാമത്തിലെ 350 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പാലായിൽ തിങ്കളാഴ്ച രാത്രി മഴ മാറിയതോടെ വിവിധ റോഡുകളിലെ വെള്ളം ഇറങ്ങി. രണ്ട് ദിവസമായി തടസപ്പെട്ട ഗതാഗതം സുഗമമായി. പാലാ മൂന്നാനിയിലും കൊട്ടാരമറ്റത്തും വെള്ളം പൂർണമായും പിൻവാങ്ങി. ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച്‌ അലർട്ടാണ്‌. എല്ലാ മേഖലകളിലും ജാഗ്രത തുടരണമെന്ന്‌ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരമേഖലകളിലും കോട്ടയം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും മറ്റുസ്ഥലങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളം കയറിയ മേഖലകളിൽനിന്ന്‌ റവന്യു, അഗ്നിരക്ഷസേന, പൊലീസ് വകുപ്പുകളും എൻഡിആർഎഫും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പൊതുവിൽ നിയന്ത്രണ വിധേയമാണെന്ന്‌ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home