എരുമേലിയിൽ അപകടം: 7 പേർക്ക് പരിക്ക്

എരുമേലി
എരുമേലിയിൽ വീണ്ടും അപകടം. ശബരിമല തീർഥാടക വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്ക്. അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേരളത്തിൽനിന്നുള്ള കാറും- കർണാടക വാഹനവുമാണ് കൂട്ടിയിടിച്ചത്. എരുമേലി– പമ്പാ റോഡിൽ മുക്കൂട്ടുതറ അസീസ്സി ആശുപത്രിക്ക് സമീപം ചൊവ്വ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഏഴ് തീർഥാടകർക്കാണ് പരിക്കേറ്റത്.










0 comments