മെഡിക്കൽ കോളേജ് റോഡിൽ അപകടക്കുഴി

ചുങ്കം പാലത്തിലേക്കുള്ള റോഡിലെ കുഴി
കോട്ടയം കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപാസിൽ ചുങ്കം പാലത്തിൽ രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു. ചുങ്കം പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് പാതാളക്കുഴി. മഴ തുടങ്ങിയതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ആഴം അറിയാതെ ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടവും പതിവായി. ആംബുലൻസ് അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവയെല്ലാം അപകടത്തിൽപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മെഡിക്കൽ കോളേജ് ബൈപ്പാസായതിനാൽ ഇൗ റോഡിലെ കുഴികൾ അടിയന്തരമായി നികത്തേണ്ടതാണ്.











0 comments