സിഐടിയു സംസ്ഥാന സമ്മേളനം: ജനകീയസംഗമങ്ങൾ 25മുതൽ

കോട്ടയം നവംബർ ആറ് മുതൽ ഒന്പത് വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏരിയാതലങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള ജനകീയ സംഗമങ്ങൾ 25ന് ആരംഭിച്ച് നവംബർ ഒന്നിന് അവസാനിക്കും. 25ന് രാവിലെ 10ന് പാമ്പാടി കമ്യൂണിറ്റി ഹാളിൽ ചേരുന്ന ജനകീയ സംഗമം മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് നാലിന് പാലാ ടൗൺ ഹാളിൽ ചേരുന്ന സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് നാലിന് കുടയംപടി എസ്എൻഡിപി ഹാളിൽ വനിതാ കൺവൻഷനും സംഗമവും നടക്കും. മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. 29ന് പകൽ മൂന്നിന് കാഞ്ഞിരപ്പള്ളി യെച്ചൂരി ഭവനിലും അഞ്ചിന് ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് നാലിന് ചങ്ങനാശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ ചേരുന്ന സംഗമം മുൻ മന്ത്രി പി രാജീവും 29ന് വൈകിട്ട് നാലിന് കിടങ്ങൂർ ടൗണിലെ സംഗമം മാധ്യമ പ്രവർത്തകൻ എം വി നികേഷ്‌കുമാറും 30ന് വൈകിട്ട് നാലിന് വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ജെ മേഴ്‌സിക്കുട്ടിയമ്മയും കടുത്തുരുത്തി പെരുവയിൽ വൈകിട്ട് നാലിന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടിയും പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജനും നവംബർ ഒന്നിന് വൈകിട്ട് നാലിന് തലയോലപ്പറമ്പ് കെ ആർ ഓഡിറ്റോറിയത്തിൽ സിഐടിയു ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥും ജനകീയ സംഗമം ഉദ്ഘാടനം ചെയ്യും.









0 comments