തോണിയേറാം... കൺകുളിർക്കെ വിസ്‌മയക്കാഴ്‌ച

പെയ്തിറങ്ങിയ വസന്തം... കോട്ടയംകാർക്ക് വീണ്ടും കൗതുക കാഴ്ചയായി ആമ്പൽ വസന്തമെത്തി, പള്ളം വാലേക്കടവ് പാടത്തെ കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽകുന്ന ആമ്പൽകാഴ്ച്ച മഴയിലും അസ്വദിക്കുന്നവർ. മലരിക്കൽ മാതൃകയിൽ ടൂറിസ്റ്റുകളുടെ പ്രിയകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം.
കോട്ടയം ‘ അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽ പോയി മുന്തരിവള്ളി തളിർത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരാം... ’ സോളമന്റെ സങ്കീർത്തനത്തിലെ വരികളിലെ മുന്തിരിതോട്ടത്തിന് പകരം ചെമ്പട്ടണിഞ്ഞ ആമ്പൽ പാടം ആയാലോ... ഒന്നും നോക്കേണ്ട നേരെ പള്ളം വാലേക്കടവിലേക്ക് പോകാം. പ്രകൃതി ഒരുക്കിയ വിസ്‌മയം കാണാം. ചുവപ്പ് പട്ടിൽ അഴകിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പാടം. ഒരോ ആമ്പൽ പൂക്കളും വകഞ്ഞുമാറ്റി തോണിയേറി യാത്ര പോകാം. ഫോട്ടോ എടുക്കാം... നഗരസഭ 33 –ാം വാർഡ് (പള്ളം വാലേക്കടവിലുള്ള) തൊള്ളായിരം പാടത്തെ 320 ഏക്കറിലാണ് ആമ്പലുകൾ വിടർന്ന് നിൽക്കുന്നത്. കൃഷിക്കുശേഷം വെള്ളം കയറ്റിയ ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന പാടങ്ങളിലാണ് മനോഹര കാഴ്‌ച. പിങ്കിനൊപ്പംഇടയ്‌ക്കിടെ വെള്ള ആമ്പലുകളും വസന്തം പൊഴിക്കുന്നു. വർഷങ്ങളായി ആമ്പലുകൾ വിരിയുന്നുണ്ടൈങ്കിലും ഇവിടേയ്‌ക്കെത്താൻ വഴിയില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ കോൺക്രീറ്റ് വഴിയായി. ഇതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരടക്കം എത്തിതുടങ്ങി. ഡൽഹി, ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമുള്ള സാഞ്ചാരികളാണ് കൂടുതലും എത്തുന്നത്. ൃപാടം പരിചയപ്പെടുത്താനും കാണിക്കാനുമായി ചെറുവള്ളങ്ങളും തയ്യറാണ്. ആമ്പൽ വസന്തം കാണേണ്ടവർ രാവിലെ ഒമ്പതിന് മുമ്പായി എത്തണം. സൂര്യൻ ഉദിച്ച് കഴിഞ്ഞാൽ പൂക്കൾ കൂമ്പിട്ട് തുടങ്ങും. ആഗസ്‌തിൽ വെള്ളം വറ്റിച്ച് കൃഷിക്ക് നിലം യോഗ്യമാക്കി കഴിഞ്ഞാൽ പച്ചപുതയ്‌ക്കും. സീസൺ: ജൂൺ മുതൽ ഒക്ടോബർ വരെയാണ് പ്രധാനമായും ഈ പൂക്കൾ വിരിയുന്നത്. എത്തേണ്ട വഴി: കോട്ടയം ചങ്ങനാശേരി (എംസി റോഡ്) ബസിൽ കയറി പള്ളം പോസ്‌റ്റോഫീസ് പടിക്കൽ ഇറങ്ങണം. അവിടെ നിന്ന് ഒരു കിലോമീറ്റർ വാലേക്കടവ് (പള്ളം പാടം).










0 comments