ad
Deshabhimani

അംഗത്വ കാമ്പയിൻ

കേരള പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ അംഗത്വ കാമ്പയിൻ ബി ഉദയഭാനു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 27, 2026, 01:46 AM | 1 min read

അമ്പലപ്പുഴ

കേരള പ്രവാസി സംഘം ഏരിയ അംഗത്വ ക്യാമ്പയിന് തുടക്കമായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി ഉദയഭാനു കാക്കാഴം കണ്ടത്തിൽ വീട്ടിൽ അബ്‌ദുൾ സമദിന് അംഗത്വം കൈമാറി ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം പി ഉമ്മർ അധ്യക്ഷനായി. ഇല്ലിച്ചിറ അജയകുമാർ, രഘുനാഥ്, അബ്‌ദുൽകലാം, ബി ശ്രീകുമാർ, എൻ എ ബാബു, അശോക്‌കുമാർ, അബ്‌ദുൽ കരീം, നിസാർ എന്നിവർ സംസാരിച്ചു. സംഘം ഏരിയ കൺവൻഷൻ ഞായർ പകൽ 3.30ന് പുന്നപ്ര പബ്ലിക് ലൈബ്രറി ഹാളിൽ ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home