ജിയോമാർട്ട് ജീവനക്കാർ പണിമുടക്കി

മഞ്ഞുമ്മൽ ജിയോമാർട്ട് തൊഴിലാളികളുടെ സൂചനാസമരം പി എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
മഞ്ഞുമ്മൽ ജിയോമാർട്ട് യൂണിറ്റിലെ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
വർധിപ്പിച്ച ഓർഡർ നിരക്ക് കുറയ്ക്കുക, കസ്റ്റമറെ വിളിക്കാനുള്ള കോൾ സൗജന്യമാക്കുക, ക്യാൻസൽ ചെയ്യുന്ന ഓർഡറിന് പെട്രോൾ ചാർജെങ്കിലും അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുമെന്ന് തൊഴിലാളികൾ പറഞ്ഞു. സിഐടിയു നേതാക്കളായ പി എ ഷിബു, പി എസ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.









0 comments