"ഹ്യൂമൻ ലൈബ്രറി' സംഘടിപ്പിച്ചു

ഏലൂർ വടക്കുംഭാഗം യുവജനവായനശാല സംഘടിപ്പിച്ച ഹ്യൂമൻ ലൈബ്രറി പരിപാടിയിൽ "തെരുവോരം' സെക്രട്ടറി എസ് മുരുകനെ എ ഡി സുജിൽ ആദരിക്കുന്നു
"കളമശേരി
ഏലൂർ വടക്കുംഭാഗം യുവജനവായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ച് ഹ്യൂമൻ ലൈബ്രറി സംഘടിപ്പിച്ചു. കൗൺസിലർ എ ഡി സുജിൽ ഉദ്ഘാടനം ചെയ്‌തു.
പ്രസിഡന്റ് കെ എസ് സൈനുദ്ദീൻ അധ്യക്ഷനായി. "തെരുവോരം' സെക്രട്ടറി എസ് മുരുകൻ ജീവിതാനുഭവങ്ങൾ വിവരിച്ചു. ടിഷ വേണു, പി കെ മോഹനൻ, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.









0 comments