മരം വീണ് വീടിന്റെ അടുക്കള തകർന്നു

അമ്പലപ്പുഴ
ശക്തമായ കാറ്റിൽ വീടിന്റെ മുകളിൽ മരം വീണ് അടുക്കള തകർന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് നാലുപുരക്കൽ കൊച്ചാംപറമ്പ് വീട്ടിൽ ബിജുവിന്റെ അടുക്കളയാണ് തകർന്നത്. മേൽക്കൂരയുടെ ഷീറ്റുകളും ഭിത്തിയും തകർന്നു. പാചകംചെയ്‌തുകൊണ്ടിരുന്ന വീട്ടുകാർ ശബ്‌ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. 50,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.









0 comments