ad
Deshabhimani

മുളന്തുരുത്തിയിൽ മഴമാപിനികൾ സ്ഥാപിക്കുന്നു

Rain gauges

മുളന്തുരുത്തി പഞ്ചായത്തിൽ മഴമാപിനികൾ സ്ഥാപിക്കുന്നത് ഡോ. അജിൽ കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 01:40 AM | 1 min read

മുളന്തുരുത്തി


പഞ്ചായത്തിലെ മഴയുടെ അളവെടുക്കാൻ മഴമാപിനികൾ സ്ഥാപിക്കുന്നു. വയനാട് ഹൂം സെന്റർ, തുരുത്തിക്കര സയൻസ് സെന്റർ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ മുളന്തുരുത്തി പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.


21 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിനെ 11 ഗ്രിഡുകളായി തിരിച്ച് 11 മഴമാപിനികളാണ് സ്ഥാപിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും പെയ്യുന്ന മഴയുടെ അളവ് രാവിലെ എട്ടിന്‌ വാട്സാപ് ഗ്രൂപ്പ് വഴി ശേഖരിക്കും. പഞ്ചായത്തിൽ പെയ്ത ആകെ മഴയുടെ അളവും വ്യതിയാനവും കണ്ടെത്തി പഠനവിധേയമാക്കും.


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ കേന്ദ്രം സയന്റിസ്റ്റ് ഡോ. അജിൽ കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷനായി. ഹ്യൂം സെന്റർ ക്ലൈമറ്റ് ആക്‌ഷൻ ലീഡ് ഹൃദ്യ രേവതി പദ്ധതിപ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ഒ എ മണി, ലതിക അനില്‍, ജോയൽ കെ ജോയി, സെക്രട്ടറി കെ ആർ അഞ്ജന ദീപ്തി, കെ പി മധുസൂദനന്‍, മറിയാമ്മ ബെന്നി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home