ജെസി കൊലപാതകം
രണ്ടാമത്തെ മൊബൈൽ ഫോണും കണ്ടെത്തി

എംജി സർവകലാശാല വളപ്പിലെ പാറമട കുളത്തിൽ നിന്ന് ജെസ്സി വധക്കേസിൽ രണ്ടാമത്തെ മൊബൈൽ ഫോൺ ഈരാറ്റുപേട്ട ടീം എമർജൻസി സ്ക്യൂബ റെസ്ക്യൂ അംഗങ്ങൾ കണ്ടെത്തിയപ്പോൾ
കുറവിലങ്ങാട്
ഭാര്യയെ ശ്വാസംമുട്ടിച്ച് അതിദാരുണമായി കൊന്ന് കൊക്കയിൽ എറിഞ്ഞ കേസിലെ പ്രതി സാം കെ ജോർജ് എംജി സർവകലാശാല കാന്പസിലെ പാറമടക്കുളത്തിൽ ഉപേക്ഷിച്ച രണ്ടാമത്തെ മൊബൈൽ ഫോണും കണ്ടെത്തി. ഫോണുകൾ ചേറിൽ പൂണ്ടുകിടന്നതിനാൽ സോഫ്‌റ്റ് വെയർ നശിക്കാൻ ഇടയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു ഫോൺ കണ്ടെടുത്തിരുന്നു. തിരുവനന്തപുരത്തുള്ള കെമിക്കൽ ലാബിന് ഫോണുകൾ കൈമാറും. തുടർന്ന് ഫോറൻസിക് വിഭാഗത്തിനും നൽകും. ഇടുക്കി ഉടുമ്പന്നൂരിലെത്തിയ പൊലീസ് ജെസിയുടെ മൃതദേഹം കിടന്ന സ്ഥലത്തെ മണ്ണ് ശേഖരിച്ചു. ജെസിയുടെ മുടിയുടെ ഭാഗങ്ങളും ലഭിച്ചു. ഉടമ്പന്നൂർ വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് കുറവിലങ്ങാട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ശരണ്യ എസ് ദേവൻ, എസ്‌ഐ മഹേഷ് കൃഷ്ണൻ, എഎസ്ഐ കെ സജു എബ്രഹാം എന്നിവർ തെളിവ് ശേഖരിച്ചത്. സമീപവീടുകളിലെയും പട്ടിത്താനം മുതൽ ഉടുമ്പന്നൂർ വരെയുള്ള എതാനും സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സാമിന്റെ കാർ കടന്നുപോകുന്നതും ഉടുമ്പന്നൂർ റോഡരികിൽ നിൽക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട ടീം എമർജൻസി സ്‌കൂബ റെസ്‌ക്യൂ സംഘമാണ് ഫോണുകൾ കണ്ടെത്തിയത്. ഫൈസൽ, ഇസ്മായിൽ ഇന്താപ്പൻ, മാഹിൻ കുന്നുപുറത്ത്, പരീത് തീക്കോയി, സഹിൽ ലാമിയ, റാസി ഹഫീസ്, കെ കെ പി അഫ്സൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.









0 comments