ad
Deshabhimani

അഷ്ടമി ഡിസംബർ ഒന്നിന്

വൈക്കത്തഷ്ടമിക്ക്‌ നവംബർ 20ന് കൊടിയേറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2026, 12:42 AM | 1 min read

വൈക്കം ​വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 20ന്‌ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 6.30നും 8.15നും ഇടയിലാണ്‌ കൊടിയേറ്റ്. കൊടിയേറ്ററിയിപ്പ് നവംബർ 19നാണ്. ഡിസംബർ ഒന്നിന്‌ വൈക്കത്തഷ്ടമി. രണ്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. വൈക്കത്തഷ്ടമി ഉത്സവത്തിന്റെയും ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി അയ്യപ്പൻ പ്രസിദ്ധീകരിച്ചു. അഷ്ടമിയുടെ മുന്നോടിയായ പുള്ളിസന്ധ്യവേലയുടെ കോപ്പുതൂക്കൽ ഒക്ടോബർ 14ന്‌ രാവിലെ 8.45നും 10.45നും ഇടയിൽ ദേവസ്വം കലവറയിൽ നടക്കും. പുള്ളിസന്ധ്യവേല ഒക്ടോബർ 17, 19, 21, 23 തീയതികളിലാണ്. മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ ഒക്ടോബർ 24ന്‌ രാവിലെ എട്ടിനും 10നും ഇടയിൽ. മുഖസന്ധ്യവേല ഒക്ടോബർ 25മുതൽ 28വരെ. നവംബർ 18ന്‌ രാവിലെ 8.30നും 10.30നും ഇടയിലാണ് വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home