ad
Deshabhimani

കുടുംബശ്രീ കഫേയിലും വിറകടുപ്പ്‌

 Kudumbashree

കോഴായിലെ കുടുംബശ്രീ കഫേയിൽ വിറക്‌ കത്തിച്ച്‌ പാചകം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 15, 2026, 01:51 AM | 1 min read

കോട്ടയം

കുറവിലങ്ങാട്‌

കോഴായിൽ കഴിഞ്ഞ വർഷം ആരംഭിച്ച്‌, സൂപ്പർ ഹിറ്റായ കുടുംബശ്രീ പ്രീമിയം കഫേയും വിറകടുപ്പിലേക്ക്‌ മാറി. പാചകവാതകം കിട്ടാനില്ലാത്തതിനാൽ സമീപത്തുള്ള മൂന്ന്‌ മില്ലുകളിൽനിന്ന്‌ പണം കൊടുത്ത്‌ വിറകുവാങ്ങിയാണ്‌ ഉപയോഗിക്കുന്നത്‌. മൂന്ന്‌ നേരം ഭക്ഷണം കൊടുക്കാനുള്ള ബുദ്ധിമുട്ട്‌ ചെറുതല്ല. ജീവനക്കാരുടെ ആത്മാർഥത മൂലമാണ്‌ കഫേ നിലനിന്നു പോകുന്നത്‌. ഗ്യാസ്‌ ഇല്ലാത്തതിനാൽ മെനുവിൽനിന്ന്‌ തവ വിഭവങ്ങൾ ഒഴിവാക്കി. എങ്കിലും കപ്പബിരിയാണി, കപ്പപ്പുഴുക്ക്‌, പുട്ട്‌, മീൻകറി, മുട്ടക്കറി, കടലക്കറി, അപ്പം, ഇഡലി തുടങ്ങിയ ഇനങ്ങളൊക്കെ കിട്ടും. എന്തുവന്നാലും കഫേ അടച്ചിടില്ലെന്ന്‌ മാനേജർ അനൂപ്‌ സി സോമൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home