ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 807പേർ ഇടംനേടി

കോട്ടയം പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ സീറ്റ് ലഭിച്ചത് 807 വിദ്യാർഥികൾക്ക്. 828 അപേക്ഷകളാണ് ഉണ്ടായിരുന്നത്. അതിൽ 101പേർ ഇതര ജില്ലക്കാരാണ്. ജില്ലയിൽ സീറ്റ് ലഭിക്കാനുള്ളത് 1,371 വിദ്യാർഥികൾക്കാണ്. മുഖ്യഘട്ടത്തിൽ 19,706 അപേക്ഷയാണ് ജില്ലയിൽ ആകെ ലഭിച്ചത്. സർക്കാർ, എയ്‌ഡഡ്, മാനേജ്മെന്റ് കമ്യൂണിറ്റി, അൺ എയ്ഡഡ് സീറ്റുകളിൽ ഉൾപ്പെടെ 17,528 പേർ പ്രവേശനം നേടി. ആകെ 22,064 സീറ്റുകളാണ് ജില്ലയിലുള്ളത്. വിവിധ വിഭാഗങ്ങളിലായി 3,255 സീറ്റുകളിലാണ് നിലവിൽ ഒഴിവ്. സയൻസ് വിഷയത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലായി 1,199 സീറ്റാണ് ഒഴിവുള്ളത്. ഹ്യൂമാനിറ്റീസ്– 559, കൊമേഴ്സ്– 589 എന്നിങ്ങനെയാണ് എണ്ണം. സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കൾ രാവിലെ 10മുതൽ ബുധൻ വൈകിട്ട് നാലുവരെ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/എന്ന വെബ്സൈറ്റ് വഴിയറിയാം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. തുടർ അലോട്ട്‌മെന്റുകൾ സംബ ന്ധിച്ച വിശദാംശങ്ങൾ വ്യാഴാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് https://admission. vhse portal.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ചൊവ്വ വൈകിട്ട് നാലുവരെയാണ് പ്രവേശനം.









0 comments