ad
Deshabhimani

പ്ലസ് വൺ പ്രവേശനം

ഒന്നാം അലോട്ട്മെന്റ് നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2026, 12:29 AM | 1 min read

 കോട്ടയം

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് തിങ്കൾ രാവിലെ പത്തിന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ 10,873 വിദ്യാർഥികൾ സീറ്റ് നേടി. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കൾ മുതൽ ബുധൻ വൈകിട്ട് അഞ്ചുവരെ നടക്കും. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റുള്ളവർക്ക്‌ ഇഷ്‌ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ ജില്ലയിൽ ആകെ ലഭിച്ചത്‌ 22,142 അപേക്ഷകളാണ്‌. ഹയർസെക്കൻഡറിയിൽ 19,661 വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 2,481 വിദ്യാർഥികളുമാണ്‌ അപേക്ഷ സമർപ്പിച്ചത്‌. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പെടെ 24,214 പ്ലസ്‌ വൺ സീറ്റുകളാണ്‌ ജില്ലയിലുള്ളത്‌. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിൽ അപേക്ഷിച്ചവരുടെയും ട്രയൽ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: https://www.hscap.kerala.gov.in/



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home