ad
Deshabhimani

കഥ

കല്ല്‌

ചിത്രീകരണം: സുനിൽ അശോകപുരം
avatar
ചെഗുവേര

Published on Mar 16, 2026, 11:19 AM | 12 min read

ർക്ക ശ ക്കാ ര നായ തല പ്പ ത്തു ള്ള ഒരാ ളോട് കാര്യ ങ്ങൾ പറ യു ന്ന മട്ടി ലാണ് അയാൾ ആ വാർത്ത എന്നെ അറി യി ച്ച ത് , അതിൽ എനിക്കു നന്ദി യു ണ്ട് . അയാൾ ആധിയോ സങ്ക ടമോ മൂടി വ ച്ചി ല്ല, ഞാൻ എന്റെ വികാ ര ങ്ങൾ പുറ ത്തു കാ ണിക്കാ തി രി ക്കാൻ ശ്രമി ച്ചു. അത്ര യും ല ളി ത മാ യി രു ന്നു കാര്യ ങ്ങൾ!

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

അതുകൂടാ തെ, ദുഃഖി ക്കാ നൊ രുങ്ങും മുമ്പ് ആ വാർത്ത ഉറ പ്പി ക്കാ നായി എനിക്കു കാത്തി രി ക്കേ ണ്ടി വ ന്നു. ഒരി ത്തിരിയെങ്കിലും കര യുന്നതു ശരി യാണോ എന്നു ഞാൻ ആലോ ചി ച്ചു. ഇല്ല, ഇല്ല, അതി നാ വി ല്ല. ഒരു നേതാ വിന് സ്വകാര്യ വികാ ര ങ്ങൾ പാടി ല്ല. വ്യക്തി പ ര മായ വികാ ര ങ്ങൾ അയാൾക്കു വില ക്ക പ്പെ ട്ടിരിക്കുന്നു എന്ന ല്ല, തന്റെ സഹപോരാ ളി കൾ ചെയ് തേക്കാ വു ന്ന തു പോലെ അതു പച്ച യായി പ്രക ടിപ്പിക്കാ നാ വി ല്ല.

""ഒരു കുടും ബ സു ഹൃ ത്താണ് എന്നെ വിളിച്ച് അമ്മ ഗുരു ത രാ വ സ്ഥ യി ലാ ണെന്ന് അറി യി ച്ച ത് . ആ ദിവസം ഞാൻ അവിടെ ഉണ്ടാ യി രു ന്നി ല്ല.''

""അതെയോ... ശരിക്കും? അ വർ മരി ച്ചു കൊ ണ്ടി രി ക്കു ക യാണെന്നോ?''

""അതെ.''

""കൂടു തൽ എന്തെ ങ്കിലും അറി ഞ്ഞാൽ ഉറ പ്പായും എന്നെ അറി യി ക്കണേ.''

""അറി ഞ്ഞാ ൽ ഉടൻ... പക്ഷേ പ്രതീ ക്ഷ യ് ക്കു വക യു ണ്ടെന്നു തോന്നു ന്നി ല്ല.''

മര ണ ദൂ തൻ പോയി, പക്ഷേ എനിക്ക് യാതൊരു ഉറപ്പും കിട്ടി യി ല്ല. കാത്തി രി ക്കുക മാത്ര മേ വഴി യു ള്ളൂ. വാർത്ത സ്ഥിരീ ക രി ച്ചാൽ, എന്റെ സങ്കടം പ്രക ടി പ്പി ക്കണമോ വേണ്ടയോ എന്നെ നിക്കു തീരു മാ നി ക്കാം. അക്കാര്യം ആലോ ചി ക്കാൻ ഞാൻ മുതിർന്നി ല്ല.


മഴ പെയ് തുകൊ ണ്ടി രിക്കെത്തന്നെ സൂര്യൻ ജ്വലി ച്ചു നിൽക്കു ക യാ യി രുന്നു. അതിൽ വിചി ത്ര മായി ഒന്നും തന്നെയില്ല. എല്ലാ ദിവ സവും മഴ പെയ് തു, സൂര്യൻ ഉദി ച്ചു യർന്നു, അന്ത രീ ക്ഷ ത്തിലെ ഈർപ്പം വറ്റി ച്ചു കൊണ്ട് സാന്നിധ്യമറി യി ച്ചു. ഉച്ച നേ രത്ത് അരുവി ഒരി ക്കൽക്കൂടി തെളി ഞ്ഞൊ ഴു കും, ആ ദിവസം മല നി ര ക ളിൽ കാര്യ മായി മഴ യൊന്നും പെയ് തി രു ന്നി ല്ലെ ങ്കി ലും. അതു തീർത്തും സാധാ ര ണ മായ കാര്യം.

""മേയ് 20‐നു മഴ നിന്നു എന്ന് അവർ പറ യു ന്നു, ഒക് ടോ ബർ വരെ പെയ്യി ല്ലെ ന്നും.''

""അങ്ങ നെ യാ ണ വർ പറ ഞ്ഞ ത് ... സത്യമ ല്ലാത്ത പല കാര്യ ങ്ങളും അവർ പറ യാ റു ണ്ട് .''

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

പ്രകൃതി കല ണ്ട റിനോടു ചേർന്നു നിൽക്കുമോ? ചേർന്നു നി ന്നാലും ഇല്ലെ ങ്കിലും എനി ക്കൊ ന്നു മി ല്ല. പൊതുവേ പറ ഞ്ഞാൽ, എനിക്ക് ഒന്നി നെ ക്കു റിച്ചും വേവ ലാ തി യി ല്ല‐നിർബ ന്ധി ത മായ ഈ മടുപ്പ് , ഒരു ഉദ്ദേ ശ്യവുമി ല്ലാത്ത, വിഡ് ഢിത്തം നിറഞ്ഞ ഈ യുദ്ധം. ഇനി, യുദ്ധ ത്തിന് ഒരു ലക്ഷ്യ മു ണ്ടെന്നു ത ന്നെ വ യ് ക്കുക, പക്ഷേ അത ത്രയും വളരെ അവ്യ ക്ത മാ ണ്, അതിന്റെ ലക്ഷ്യ ങ്ങൾ എന്തു ത ന്നെയായാ ലും, അതു അപ്രാ പ്യ മാ ണെന്നു തോന്നു ന്നു. ഏതെ ങ്കി ലു മൊരു വിഭ്രാ മക നര ക ത്തി ലെ ന്ന പോലെ മടു പ്പാണ് ശാശ്വ ത മായ ശിക്ഷ. അതെന്നെ ബാധി ക്കു ന്നു; അടി മു ടി.


ഇതിൽനിന്നും പുറ ത്തു ക ട ക്കാൻ വഴി തേ ടേ ണ്ട തു ണ്ട് , ഞാൻ ആലോ ചി ച്ചു. ചുഴി ഞ്ഞാ ലോ ചിച്ച് പോംവഴി ക ണ്ടെ ത്തുക എളു പ്പ മാ ണ്. ഒരായിരം പദ്ധ തി കൾ മന സ്സി ലു ണ്ടാ ക്കാം, ഓരോന്നും മറ്റൊ ന്നി നെ ക്കാൾ നന്നെന്നു തോന്നും, അതിൽ ഏറ്റവും കൊള്ളാ വുന്ന രണ്ടോ മൂന്നോ തെര ഞ്ഞെ ടു ക്കാം, അതിനെ ലളി ത മാ ക്കി, കട ലാ സിൽ പകർത്തി ഒരു രൂപരേഖയുണ്ടാക്കാം. അങ്ങനെ അതു ശരി യാ വും, പിന്നെ പുതു തായി തുട ങ്ങാം. അവ രു ടേത് അസാ ധാ ര ണ മാം വിധം സാമർഥ്യമുള്ള ഉദ്യോ ഗ സ്ഥസംവി ധാന മാ ണ്, എന്തെ ങ്കിലും രേഖ യാ ക്കു ന്ന തിനു പകരം അതിനെ ഇല്ലാ താ ക്കു ക യാണ് അവർ ചെയ്യുക. അവർ അതു പുക ച്ചു തള്ളി എന്നാണ് എന്റെ ആളു കൾ പറ ഞ്ഞ ത് . അകത്ത് എന്തെ ങ്കിലും ഉണ്ടെ ങ്കിൽ കട ലാസ്‌ ചുരു ട്ടിയും പുക യ് ക്കാം.

എന്റെ പര്യാ ലോ ച ന കൾക്ക് ഒരു ഗുണ മു ണ്ടാ യി രു ന്നു. എനി ക്കി ഷ് ട മി ല്ലാ ത്തവ അടുത്ത ആസൂ ത്ര ണ ത്തിൽ നിന്ന് ഒഴി വാ ക്കാം. ആരും അതു ശ്രദ്ധി ക്കില്ല. അന ന്ത കാ ല ത്തോളം ഇതു തുടരാം എന്ന തു പോ ലെ.


എനിക്ക് പുകവലി ക്കാൻ തോന്നി, പൈപ്പ് എടു ത്തു. പതി വു പോലെ അതു കീശ യി ൽത്തന്നെ ഉണ്ടാ യി രു ന്നു. എന്റെ സഹ പോ രാ ളി യിൽനിന്നു വ്യത്യ സ് ത മായി എന്റെ പൈപ്പ് നഷ് ട പ്പെ ട്ടി രു ന്നില്ല. പുക യൂതി ക്കൊണ്ട് ് , അതിന്റെ വഴി ത്താര യി ലൂടെ ഒരാൾക്ക് എത്ര ദൂരം വേണ മെ ങ്കിലും താണ്ടാം , ഒരു സ്വപ് ന മെ ന്നു പോലും തോന്നി പ്പി ക്കാതെ പ ദ്ധ തി കൾ ആസൂ ത്രണം ചെയ്യുകയും വിജയങ്ങൾ ഭാവനയിൽ കാണു ക യു മാ വാം. യാഥാർഥ്യത്തെ വിദൂ ര ത യാൽ ബാഷ് പീ കൃത മാ ക്കാം. പുക യുടെ വഴി ത്താര ക ളിൽ എല്ലാ യ് പ്പോഴും മഞ്ഞു പാടയു ണ്ടാ കും. പൈപ്പ് ഒരു നല്ല ചങ്ങാ തി യാ ണ്. എങ്ങ നെ യാണ് അവർക്ക് അത്യാ വ ശ്യ മാ യവ നഷ് ട പ്പെ ടു ത്താ നാ വു ക? നാശം പിടി ച്ച വർ!

അല്ല, അവർ ശരിക്കും അത്രയ്‌ക്ക്‌ നിർദയ രല്ല. അവർ അവ രുടെ ജോലി ചെയ് ത് ആകെ തളർന്നി രി ക്കു ക യാ ണ്. അതിനാൽ അവർക്ക് ചിന്തി ച്ചു തല പു ണ്ണാ ക്കേ ണ്ട തില്ല. ചിന്തി ക്കാ ന ല്ലെ ങ്കിൽ പൈപ്പിന്റെ ആവശ്യം തന്നെ എന്താണ്? സ്വപ് നം കാണാം, അതെ, ഒരാൾക്ക് സ്വപ് നം കാണാം. ദൂരെനിന്നു സ്വപ് നം കാണു മ്പോഴും അവ്യ ക്ത മായ ഭാവി സ്വപ് നം കാണു മ്പോഴും പിന്തി രി ഞ്ഞു നോ ക്കി ക്കൊണ്ട് അങ്ങു വിദൂ ര ത യി ലെ ഭൂത കാലം സ്വപ് നം കാണു മ്പോഴും പൈപ്പ് കൂടിയേ തീരൂ. തീവ്ര മോ ഹ ങ്ങൾ ശരീ ര ത്തിൽ എവി ടെ യൊ ക്കെയോ വിങ്ങി നിൽക്കുന്നു. അവർക്ക് ചടു ല മായ കാലു കളും സൂക്ഷ് മ ത യുള്ള കണ്ണു ക ളു മുണ്ട് , അവർക്ക് പുക വ ലി യുടെ താങ്ങ് വേണ്ട തി ല്ല. എന്റെ പോരാ ളി കൾക്ക് അവ രുടെ പൈപ്പു കൾ നഷ് ട പ്പെ ട്ടത് അവർക്കത് അവ ശ്യ വ സ് തു വല്ലാ ത്ത തി നാ ലാ ണ്. ഒഴി ച്ചു കൂ ടാൻ പറ്റാ ത്തവ കള ഞ്ഞു പോ കാ റി ല്ല.

ചിത്രീകരണം: സുനിൽ അശോകപുരംചിത്രീകരണം: സുനിൽ അശോകപുരം

എനി ക്ക ങ്ങനെ വല്ല തു മുണ്ടോ? ഉണ്ട് , ഒരു നേർത്ത തൂവാ ല ‐ അതു മറ്റൊരു കാര്യം. എന്റെ കൈയ്‌ക്ക് പരി ക്കു പ റ്റു യാ ണെ ങ്കിൽ അതിനെ സ് നേഹവായ് പോടെ കൈ തൂക്കി യി ടാ നുള്ള ഒരു ഊഞ്ഞാ ലാ ക്കു കയും ചെയ്യാം. പ്രശ് നം അത ല്ല, എന്റെ തല യോ ട്ടി തന്നെ വെട്ടി പ്പി ളർക്കു ക യാ ണെ ങ്കിലോ? അതിനുമുണ്ട് ലളി ത മായ പരി ഹാ ര ം: എന്റെ തല യ് ക്കു ചുറ്റും പൊതി ഞ്ഞ് , താടി ക്കു കീഴെ കെട്ടി, ശവ ക്കു ഴി വരെ ഞാന തിനെ കൊണ്ടു പോ കും. മര ണ ത്തിൽപ്പോലും വിശ്വ സ് ത നായി. പക്ഷേ ഒരു മല ഞ്ചെ രി വിൽ അനാ ഥ നായി മലർന്നുകിട ക്കു കയോ, അല്ലെ ങ്കിൽ ആരെ ങ്കിലും എന്നെ പിടിച്ചെഴു ന്നേ ൽപ്പിക്കു കയോ ചെയ്‌താൽ ഈ തൂവാല ഒപ്പമു ണ്ടാ കി ല്ല. ആ പുൽപ്പര പ്പിൽ ഞാൻ അഴുകി മണ്ണി ല ലി യും, അത ല്ലെ ങ്കിൽ അവർ എന്നെ പ്രദർശി പ്പി ച്ചേക്കും. ലൈഫ് മാസി ക 1യിൽ ഭയ ത്തിന്റെ തീവ്രമുഹൂർത്ത ത്തിലെ ഹതാ ശ മായ മര ണ നോ ട്ട വു മായി ഞാൻ പ്രത്യ ക്ഷ പ്പെ ട്ടേക്കും. കാരണം, എല്ലാ വർക്കും ഭയ മു ണ്ട് . അക്കാര്യം എന്തിനു നിഷേ ധി ക്കണം?


പുക യൂതിക്കൊ ണ്ട് , ഞാൻ പഴയ പാത യി ലൂടെ മുന്നോ ട്ടു പോ യി, എന്റെ ഭീതി യുടെ ഏറ്റവും സ്വകാ ര്യ മായ മൂല യി ലേക്ക് എത്തി പ്പെ ട്ടു. ഇതെല്ലാം എല്ലാ യ്‌പ്പോഴും മര ണ വു മായി കെട്ടു പി ണ ഞ്ഞു കി ട ക്കു ന്നു, സ്വാസ്ഥ്യം കെടു ത്തുന്ന അവ്യാ ഖ്യേ യ മായ ശൂന്യ ത. ഞങ്ങൾ മാർക് സിസ്റ്റ് ‐ലെ നി നി സ്റ്റു കൾ, മര ണത്തെ യുക്തി പൂർവം നിർദ്ധാരണം ചെയ്യു ന്നത് എന്തു ത ന്നെ യാ യാലും അതു ശൂന്യത മാത്ര മാ ണ്. എന്താണ് ഈ ശൂന്യത? ശൂന്യ ത തന്നെ. ലളി തവും വിശ്വ സ നീ യ വു മായ വിശ ദീ ക രണം സാധ്യ മാണ്. ശൂന്യ തയെന്നാൽ ശൂന്യ ത യാ ണ്. നിങ്ങ ളുടെ തല ച്ചോറ് പൂട്ടി വ യ് ക്കു ന്നു, അതിനെ വിദൂരനക്ഷ ത്ര ങ്ങ ളുടെ ആകാ ശ വു മായി ചേർത്ത് കറുത്ത തുണി യിൽ പൊതി യു ന്നു, അതാണ്‌ നിശ്ശൂ ന്യത‐ ഒന്നു മി ല്ലാ യ്‌മ. അന ന്ത ത യു ടെ പര്യാ യം.


നമ്മൾ മനു ഷ്യ രാ ശി യിൽ, ചരി ത്ര ത്തിൽ, ജീവി ത ത്തിന്റെ നിഗൂ ഢ ത ക ളിൽ, പ്രവൃ ത്തി ക ളിൽ, ഓർമ ക ളിൽ അതി ജീ വി ക്കു ന്നു. മാസെ യോ 2യുടെ ഖഡ് ഗ പ്ര യോ ഗ ത്തെ ക്കു റിച്ചു വായി ക്കു മ്പോൾ നട്ടെ ല്ലിൽ വിറ യൽ ബാധി ക്കു ന്ന തു പോലെ തോന്നി യിട്ടില്ലേ? അതാണ് ശൂന്യ തയ്‌ക്കു ശേഷ മുള്ള ജീവി തം. അപ്പോൾ നമ്മുടെ കുട്ടി കളോ? എനിക്ക് എന്റെ കുട്ടി ക ളി ലൂടെ ജീവി ക്ക ണ മെ ന്നി ല്ല. അവർക്കെന്നെ അറി യു ക പോ ലു മി ല്ല. അവ രുടെ അമ്മയ് ക്കും അവർക്കു മി ട യി ലുള്ള സ്വൈര ജീ വി തത്തെ ശല്യ പ്പെ ടു ത്തുന്ന ഒരു പ രാദം മാത്ര മാണു ഞാൻ.


ഞാൻ എന്റെ മൂത്ത മകളെ മന സ്സിൽ കാണു ന്നു. അവ ളുടെ തല മു ടി യിൽനിന്ന് വെള്ളി നൂ ലു കൾ എത്തി നോ ക്കി ത്തുടങ്ങി യി രി ക്കു ന്നു... ""നിന്റെ അച്ഛൻ ഇതു ചെയ്യു മാ യി രു ന്നി ല്ല, അതു ചെയ്യു മാ യി രു ന്നി ല്ല...'' എന്നു പറ യു ന്നത്‌ ഞാൻ സങ്ക ൽപ്പി ച്ചു. എന്റെ ഉള്ളിൽ, എന്റെ അച്ഛന്റെ കുട്ടി യായ എന്റെ ഉള്ളിൽ അദ മ്യ മായ കലാ പ വാ സന ഞാൻ അനു ഭ വി ക്കു ന്നു. ഒരു മക നെന്ന നില യിൽ അതു സത്യ മാണോ എന്ന് എനി ക്ക റി യി ല്ല. ഒരു അച്ഛ നെ ന്ന നി ല യിൽ ഇന്ന യിന്ന കാര്യ ങ്ങൾ ഞാൻ ചെയ് തു വെന്നോ ചില കാര്യ ങ്ങൾ മോശ പ്പെട്ട മട്ടിൽ ചെയ് തു വെന്നോ എനി ക്ക റി യി ല്ല. പക്ഷേ ഞാൻ എന്റെ മക നെ പ്പോലെ ഈ ഓർമയിൽ തപി ക്കും. എന്റെ മകൻ ഒരു മനു ഷ്യ നാ യി ത്തീ രേ ണ്ട തു ണ്ട് , നല്ല തി നാ ക ട്ടെ, തീയ തി നാ ക ട്ടെ, അതി ല ധികം ഒന്നും വേണ്ട, ഒരു മനു ഷ്യൻ മാത്രം. എനിക്ക് മധു രോ ദാ ര മായ വാത്സല്യം ചൊരിഞ്ഞ അച്ഛ നോട് എനിക്കു നന്ദി യു ണ്ട് . എന്റെ അമ്മയോ? പാവം അമ്മ, അമ്മ യെ ക്കു റി ച്ചുള്ള വാർത്ത സ്ഥിരീ ക രി ക്കാ ത്ത തി നാൽ എനിക്ക് അതി നെ ച്ചൊല്ലി കര യാൻ അവ കാ ശ മി ല്ല.


ഞാൻ ഇതു പോലെ പുക യുടെ പാ യി ലൂടെ അല ഞ്ഞു തി രി യു മ്പോൾ, ഒരു സൈനി കൻ ഇടയ് ക്കുകയറി പറ യുന്നു.

""ഒന്നും നഷ് ട പ്പെ ട്ടി ട്ടി ല്ലെന്നു തോന്നുന്നു?''

""ഇല്ല, ഒന്നും നഷ് ട പ്പെ ട്ടി ല്ല,'' ഈ ഇല്ലാ യ് മയെ എന്റെ ദിവാ സ്വ പ് ന ങ്ങ ളു മായി ചേർത്ത് ഞാൻ പറ ഞ്ഞു.

""ശരിക്കും നോക്കൂ.''

ഞാൻ കീശമേൽ തപ്പി, എല്ലാം അതാ തിന്റെ സ്ഥല ത്തു തന്നെ യുണ്ട് . ""ഇല്ല, ഒന്നു മി ല്ല.''

""അപ്പോൾ ഈ ചെറിയ കല്ലോ? ഞാനിത് താക്കോൽ വള യ ത്തിൽ കണ്ട താ ണ്.''

""അതി ശയം തന്നെ!''

ഉഗ്ര മായ ഒരാ ത്മ നിന്ദ എന്നെ ബാധിച്ചു. അത്യാ വ ശ്യ മാ യ വയും സുപ്ര ധാ ന മാ യതും ആർക്കും നഷ് ട പ്പെ ടു ന്നി ല്ല. ഒന്നും ആവ ശ്യ മി ല്ലാ ത്ത യാ ളാണെ ങ്കിൽ എന്തി നു കൊള്ളാം? ഒരു ജീവ ച്ഛ വ മായി പിഴ ച്ചു പോ കാ മെ ന്നതു ശരി ത ന്നെ, പക്ഷേ ഒരു ധർമി ഷ് ഠ നെന്ന നില യിലോ? ഇല്ല, ഞാനേ താ യാലും അങ്ങനെ വിശ്വ സി ക്കു ന്നി ല്ല.

ഓർമ കൾ എന്നെ വരി ഞ്ഞു. മല നി ര ക ളിലെ മേൽമണ്ണ്‌ കുതിർന്ന കല ക്ക വെ ള്ള വു മാ യി, അതിന്റെ രഹ സ്യ ങ്ങൾ എന്നിൽനിന്ന് ഒളി ച്ചു വെച്ച് അരുവി അരി കി ലൂടെ കുത്തി യൊ ലി ക്കവേ, ഞാനെന്റെ കീശ യിലെ വസ് തു ക്ക ളെ ക്കു റിച്ച് ജാഗ്ര ത യോടെ ആലോ ചി ച്ചു. പൈപ്പ് ‐ അതെ, എല്ലാ റ്റിനും പ്രധാ ന മായി പൈപ്പ് ‐ അവി ടെ ത്തന്നെ ഉണ്ടാ യി രു ന്നു. കട ലാ സു കളോ തൂവാ ലയോ ഒഴു കി പ്പോ യി രി ക്കാം. ബാഷ് പീ ക ര ണ യന്ത്രം ഉണ്ടാ യി രു ന്നു, പേനകൾ ഉണ്ട് , നൈലോൺ കവറിനു ള്ളിൽ നോട്ടു ബു ക്കു കളു ണ്ട് , അതെ, തീപ്പെ ട്ടി യു മു ണ്ട് . എല്ലാം അതി ന്റേ തായ ക്രമ ത്തിൽത്തന്നെ. ശീതം ആവി യാ യിപ്പോ യി.

രണ്ടു സ് മര ണി കകൾ മാത്ര മാണ് ഞാൻ കൂടെ ക്കൊ ണ്ടു വ ന്ന ത് , ഭാര്യ എനിക്കു തന്ന വല ക്ക ണ്ണി ക ളുള്ള വലിയ തൂവാലയും അമ്മ തന്ന, വില കു റ ഞ്ഞതും സാധാ ര ണ വു മായ ഒരു ചെറിയ കല്ലു പ തിച്ച താക്കോൽവ ളയവും. അതിലെ കല്ല് ഇള കി യി രു ന്നു, ഞാനതു കീശ യിൽ സൂക്ഷി ച്ചി രു ന്നു.

ആ അരുവി ദയാ വാ യ് പോ ടെ യാണോ അതോ പ്രതി കാ രദാഹ ത്തോ ടെ യാണോ ഒഴു കി യ ത് , അത ല്ല, നേതാ വി നെ പ്പോലെ നിസ്സം ഗ നായോ? ഒരാൾ കര യാ ത്തത് കര യ രു താ ത്ത തിനാലോ, കര യാ നാ വാ ത്ത തി നാലോ? യുദ്ധ ത്തിൽപ്പോലും ഒന്നും മറ ക്കാൻ അവ കാ ശ മി ല്ലെന്നോ? പൗരു ഷ ത്തിന്റെ അട യാ ള മെന്ന നില യിൽ വികാ ര ശൂന്യത അഭി ന യി ക്കേണ്ട തുണ്ടോ?


എനി ക്ക റി ഞ്ഞു കൂ ടാ. ശരിക്കും എനി ക്ക റി ഞ്ഞു കൂ ടാ. അ റി യാ വു ന്ന ത് , അമ്മ യുടെ സാന്നിധ്യം ഇവിടെ ഉണ്ടാ യി രു ന്നെ ങ്കിൽ എന്ന ആശ മാത്ര മാണ്, അമ്മ യുടെ മടി യിൽ തല വച്ചുകിട ക്കാൻ, വാത്സ ല്യ ത്തോടെ ""എന്റെ പൊന്നു മോനേ'' എന്ന ആർദ്ര മൊഴി കേൾക്കാൻ. അമ്മ യുടെ ചുക്കി ച്ചു ളിഞ്ഞ കൈകൾ ഒരു തുണിപ്പാ വ യെ യെ ന്ന പോലെ എന്റെ തല മു ടി കോതു മ്പോൾ, എന്നെ തലോ ടു മ്പോൾ, അമ്മ യുടെ കണ്ണു ക ളിൽ നിന്നും ശബ് ദ ത്തിൽ നിന്നും കിനി യുന്ന വാത്സല്യം ഞാൻ അനു ഭ വി ക്കു ന്നു, തലോ ടൽ എന്ന തി നെ ക്കാൾ അതൊരു സ് പർശം മാത്ര മാ ണെ ങ്കിലും അലി വിന്റെ നനവ് അതി ലൂടെ ഒഴു കു ന്നു, ഞാൻ നിർവൃ തി യ ട യു ന്നു. ചെറു താ വു ന്നു, കരു ത്ത നാ വു ന്നു. അമ്മ യോട് മാപ്പു ചോദി ക്കേണ്ടതി ല്ല. അമ്മയ്‌ക്ക്‌ എല്ലാം മന സ്സി ലാകും. എന്റെ ""പൊന്നു മോ നേ...'' എന്ന വിളി യിൽത്തന്നെ അതു ണ്ട് .

""അതു കടു പ്പ മു ള്ള താ ണെന്നു തോന്നു ന്നുണ്ടോ? ഇന്നലെ എഴു ന്നേൽക്കാൻ ശ്രമി ച്ചപ്പോൾ ഞാൻ വീഴാൻ പോയി. അവർ അത് വേണ്ടും വണ്ണം ഉണ ക്കി യി ട്ടു ണ്ടാ വി ല്ല.''


""അതെ, ഈ പുക യില വകയ് ക്കു കൊള്ളി ല്ല. കുറ ച്ചെ ങ്കിലും കൊള്ളാ വുന്ന പൈപ്പിൽ നിറ യ്‌ക്കാ നുള്ള തരം പുക യില അവർ കൊണ്ടു വ രു ന്നതു ഞാൻ കാത്തി രി ക്കു ന്നു. പുക യി ല യുടെ സുഗ ന്ധവും രുചിയും പടർത്തുന്ന പൈപ്പി ലൂടെ ഒരാൾക്ക് പുക വ ലി ക്കാൻ അവ കാ ശ മു ണ്ട് , അല്ലേ?'' .

കുറി പ്പു കൾ

1. ലോക പ്ര ശസ് ത അമേ രി ക്കൻ സചി ത്ര വാ രിക

2. ഹൊസെ അന്തോ ണിയോ മാസെയോ (1864‐1896), ക്യൂബൻ സ്വാത ന്ത്ര്യ സ മ ര പ്പോ രാ ളി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home