വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്നു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

CRIME
ചെന്നൈ : സേലത്ത് വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പലചരക്കുകട നടത്തുന്ന ആർ ഭാസ്കരൻ (70), ഭാര്യ വിദ്യ (65) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഞായർ രാത്രിയാണ് ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണം മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ 32കാരൻ ദമ്പതികളുടെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. ഇയാളിൽ നിന്ന് 10 പവൻ സ്വർണവും കണ്ടെത്തിയിട്ടുണ്ട്.
പ്രതി മദ്യപാനത്തിനടിമയായിരുന്നുവെന്നും ധാരാളം കടം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മോഷണത്തിനായാണ് പ്രതി ദമ്പതികളുടെ വീട്ടിലെത്തിയത്. ചുറ്റിക കൊണ്ട് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണവുമായി കടന്നുകളയുകയായിരുന്നു. കുറച്ചു ദിവസം മുമ്പ് ഈറോഡിലും സമാനമായ രീതിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്നിരുന്നു











0 comments