ചണ്ഡീഗഡിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

പ്രതീകാത്മക ചിത്രം |Photo:istockphoto.com
ചണ്ഡീഗഡ് : ചണ്ഡീഗഡിൽ വ്യവസായിയുടെ വീട്ടിൽ പത്തൊമ്പതുകാരിയായ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടിയെയാണ് ശനിയാഴ്ച താമസസ്ഥലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
ഒരാഴ്ച മുൻപാണ് പെൺകുട്ടി ഈ വീട്ടിൽ ജോലിക്കായി എത്തിയത്. ശനിയാഴ്ച യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് വീട്ടുടമയാണ് പൊലീസിൽ വിവരമറിയിച്ചത്. എന്നാൽ സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
തങ്ങൾ എത്തുന്നതിന് മുൻപ് മൃതദേഹം സെക്ടർ 16ലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. നിലവിലെ അന്വേഷണ പ്രകാരം പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് വ്യക്തമാകുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.










0 comments