ജോഷി – ജോജു ജോർജ് കൂട്ടുകെട്ട് വീണ്ടും; ബിഗ് ബജറ്റ് ചിത്രം ‘കനാൻദേശം’ പ്രഖ്യാപിച്ചു

കനാൻദേശം ടൈറ്റിൽ പോസ്റ്റർ
കൊച്ചി : 'പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്നു. 'കനാൻദേശം' എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. 'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ക്ലാസും മാസും ഒരുപോലെ കൂട്ടിച്ചേർത്തുള്ള ജോഷി മാജിക് ഈ ചിത്രത്തിലൂടെയും ആവർത്തിക്കുമെന്ന ഉറപ്പിലാണ് സിനിമ പ്രേമികൾ.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ ലെവലിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കും സിനിമയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലി തന്നെ തിരുത്തിക്കുറിച്ച അനൂപ് മേനോൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും.











0 comments