ad
Deshabhimani

ചരിത്രനേട്ടവുമായി രോഹിത് ശർമ്മ; ലോർഡ്‌സിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം

Rohit

രോഹിത് ശർമ്മ| Photo: AP

വെബ് ഡെസ്ക്

Published on Jul 19, 2026, 10:42 PM | 1 min read

ലണ്ടൻ : ലോർഡ്‌സിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് 39കാരനായ രോഹിത് ചരിത്ര താളുകളിൽ ഇടംനേടിയത്. ക്രിക്കറ്റിന്റെ ചരിത്രഭൂമിയായ ലോർഡ്സിൽ 388 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ശുഭ്‌മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിനായി വെറും 84 പന്തിൽ നിന്നാണ് രോഹിത് ചരിത്രനേട്ടം സ്വന്തമാക്കിയത്. 11 ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെയാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. 110 പന്തിൽ 138 റൺസ് നേടിയാണ് രോഹിത് പുറത്തായത്. 17 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home