ad
Deshabhimani

അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ചു; ദമ്പതികളും ഏഴുവയസ്സുകാരനായ മകനും മരിച്ചു

accident
വെബ് ഡെസ്ക്

Published on Jul 19, 2026, 10:22 PM | 1 min read

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികളും ഏഴുവയസ്സുകാരനായ മകനും മരിച്ചു. ഞായറാഴ്ച വൈകിട്ട് 4.45ഓടെ ഭദൗര ഗ്രാമത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്.


ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. ഗ്വാളിയർ ഭാഗത്തുനിന്ന് എത്തിയ കാർ മോട്ടോർ സൈക്കിളിലിടിക്കുകയായിരുന്നെന്ന് മ്യാന പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബ്രജ്മോഹൻ ഭദൗരിയ പറഞ്ഞു.


ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിപ്രൗഡ ഗ്രാമവാസികളായ മനോജ് കുശ്വാഹ 34, ഭാര്യ മാൽതി 30, മകൻ കാർത്തിക് 7 എന്നിവരാണ് മരിച്ചത്.


അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home